ദാമ്പത്യം രണ്ട് പേര് ചേര്‍ന്ന് താങ്ങിയെടുക്കുന്ന ഒരു പളുങ്ക് പാത്രമാണ്. ആരുടെയെങ്കിലും ഒരാളുടെ നിമിഷനേരത്തെ അശ്രദ്ധ മതി അത് താഴെ വീണു തകരാന്‍. ദാമ്പത്യത്തെ കുറിച്ച ജനങ്ങളുടെ ഇടയില്‍ സാധാരണ കേള്‍ക്കാറുളള ഒരു സംസാരമാണിത്. എന്നാല്‍ ഇതില്‍ എത്രത്തോളം സ്ത്യമുണ്ട്. ചില വിവാഹമോചന കഥകള്‍ കേള്‍ക്കുമ്പോള്‍ ഇത് സത്യമാണന്ന് തോന്നും. കാരണം. അത്രയ്ക്ക് നിസ്സാരമായ കാരണത്തിനാകും കേസും കോടതിയു. അപ്പോള്‍ പിന്നെ സന്തുഷ്ടകരമായ ദാമ്പത്യത്തിന് വേണ്ടതെന്താണ്. ഇരുഭാഗത്തു നിന്നുമുളള വിട്ടുവീഴ്ചകള്‍ തന്നെ.
ചിലര്‍ യാതൊരു ആവശ്യവുമില്ലാതെ പങ്കാളികളോട് കളളം പറയും. വളരെ നിസ്സാരമായ കാര്യങ്ങള്‍ക്കാകും ഈ കളളം പറച്ചില്. എന്നാല്‍ ഇതിന്റെ അനന്തരഫലം എന്താകും എന്ന് ചിന്തിച്ചിട്ടുണ്ടോ? കളളത്തരം പിടി്ക്കപ്പെടുമ്പോള് തകരുന്നത് പങ്കാളിയ്ക്ക് നിങ്ങളിലുണ്ടായിരുന്ന വിശ്വാസമാണ്. ഇവിടെ ഇതാ പങ്കാളികളോട് പറയാന്‍ പാടില്ലാത്ത പത്ത് കളളങ്ങള്‍
നിങ്ങള്‍ക്ക് ജോലി കിട്ടാത്തത് എന്താണന്ന് അറിയില്ല
പങ്കാളിയെ സ്നേഹിക്കുക മാത്രമല്ല നിങ്ങളുടെ ജോലി. അവരെ പ്രോത്സാഹിപ്പിക്കുക, വിജയത്തിലേക്ക് കൈപിടിച്ച് നടത്തുക, പ്രതിസന്ധി ഘട്ടങ്ങളില്‍ തളരാതെ നോക്കുക അങ്ങനെ നിരവധി ചുമതലകള്‍ ഒരു ജീവിത പങ്കാളിക്ക് നിര്‍വഹിക്കാനുണ്ട്. നിങ്ങളുടെ പങ്കാളി പ്രതീക്ഷിച്ച ഒരു ജോലി കിട്ടാതെ വരുമ്പോള്‍ അതിന്റെ കാരണമെനിക്കറിയില്ലന്ന് കളളം പറയേണ്ട കാര്യമില്ല. കാരണം പങ്കാളിയെ നിങ്ങളോളം മനസ്സിലാക്കിയിട്ടുളള മറ്റൊരാള്‍ ഉണ്ടാവില്ല. അതിനാല്‍ തന്നെ പരാജയത്തില്‍ തളരാതെ അവരെ മുന്നോട്ട് നയിക്കേണ്ട ചുമതല നിങ്ങള്‍ക്കാണ്.
അഞ്ച് മിനിട്ടിനുളളില്‍ വരാം
ചിലരുണ്ട് സമയത്തിന് യാതൊരു ചിട്ടയും വെയ്്ക്കാത്തവര്. കിലോമീറ്ററുകള്‍ക്ക് അകലെ ഒരു കാര്യത്തിനായി പോവുകയാണങ്കിലും ഇതാ ഒരു അഞ്ച് മിനിട്ട് എന്നാകും പങ്കാളിയോട് പറയുക. ചിലപ്പോള്‍ തിരിച്ചു വരുന്നത് മണിക്കൂറുകള്‍ക്ക് ശേഷമാവു. അഞ്ച് മിനിട്ടിന് ശേഷം വരുമെന്ന് കരുതി കാത്തിരിക്കുന്ന പങ്കാളിയെ വെറുപ്പിക്കുന്ന ഏര്‍പ്പാടാണ് ഇത്. നിങ്ങള്‍ ഒരു കാര്യം തീരുമാനിക്കുമ്പോള്‍ അതിനെടുക്കുന്ന സമയവും ഏകദേശം കൃത്യമായി കണക്കു കൂട്ടി പങ്കാളിയെ അറിയിച്ചിരിക്കണം.
മുന്‍ കാമുകനെ/ കാമുകിയെ ഞാന്‍ കണ്ടിട്ടേയില്ല
ബന്ധങ്ങളില്‍ വിളളല്‍ വീഴ്ത്താന്‍ സഹായിക്കുന്ന ഒരു ചെറിയ കളളമാണിത്. പലരുടേയും വിചാരം മുന്‍ കാമുകനേയും / കാമുകിയേയും കാണുന്നത് പങ്കാളി അറിഞ്ഞാല്‍ എന്തോ വലിയ അപരാധം സംഭവിക്കുമെന്നാണ്. എന്നാല്‍ നിങ്ങള്‍ക്ക് ആത്മാര്‍ത്ഥമായി മുന്‍ കാമുകനോടോ കാമുകിയോടോ സൗഹൃദം മാത്രമേ ഉളളൂവെങ്കില്‍ അവരെ കണ്ട കാര്യം ഒരിക്കലും പങ്കാളിയോട് മറച്ച് വയ്ക്കരുത്. എന്നെങ്കിലും ഒരിക്കല്‍ ഇ്ക്കാര്യങ്ങള്‍ അറിയാനിട വന്നാല്‍ അത് നിങ്ങളുടെ ബന്ധത്തില്‍ വിളളല്‍ വീഴ്ത്തും.
ഇതിന് വെറും…
ദാമ്പത്യത്തില്‍ സാമ്പത്തികത്തിന് വലിയൊരു സ്ഥാനമുണ്ട്. ഇരുവരും അവരുടെ വരവുകളും ചെലവുകളും പരസ്പരം അറിയിച്ചിരിക്കണം. ചിലര്‍ എന്തെങ്കിലും സാധനം വാങ്ങിയ ശേഷം പങ്കാളിയോട് അതിന്റെ വില കുറച്ച് പറയാറുണ്ട്. എന്നാല്‍ എപ്പോഴെങ്കിലും വാങ്ങിയ സാധനത്തിന്റെ രസീതോ ബാങ്ക് സ്റ്റേറ്റ്മെന്റോ പങ്കാളി കാണാനിടയായാല്‍ അത് നിങ്ങളിലെ വിശ്വാസത്തിന് കോ്ട്ടം വരുത്തും.
ഞാനൊരു ജ്യൂസ് മാത്രമേ കഴിച്ചുളളൂ
മദ്യപിക്കുകയും പുകവലിക്കുകയും ചെയ്തിട്ട് അതിനെ കുറിച്ച് പ്ങ്കാളിയോട് കളളം പറയുന്നത് ചിലരുടെ സ്ഥിരം സ്വഭാവമാണ്. മാതാപിതാക്കളുടെ മുന്നില്‍ ഇത്തരം കാര്യങ്ങളില്‍ കളളം പറയുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഭാര്യാഭര്‍തൃ ബന്ധത്തില്‍ ഇത്തരമൊരു കളളം പറച്ചിലിന് സ്ഥാനമില്ല. അതിനാല്‍ തന്നെ ഇത്തരം ചെറിയ കാര്യങ്ങളില്‍ കളളം പറയുന്നത് അവരുടെ മനസ്സ് നോവിപ്പിക്കും.
ഇതെനിക്ക് ഇഷ്ടമായി
പങ്കാളികള്‍ കൊണ്ടുതരുന്ന ഗിഫ്റ്റ് എന്തായാലും അത് വാ്ങ്ങിയിട്ട് ഇ്ഷ്ടമായി എന്ന് മാത്രമേ എല്ലാവരും പറയാറുളളു. നിങ്ങള്‍ പ്രതീക്ഷിച്ചതോ ഇഷ്ടപ്പെട്ടതോ ആയ സാധനമല്ല പങ്കാളി തരുന്നതെങ്കില്‍ അത് സ്്നേഹത്തോടെ സ്വീകരിച്ച ശേഷം തനിക്ക് വേണ്ടതെന്താണന്ന് പറഞ്ഞ് മനസ്സിലാക്കണം. ഇത് മൂലം പങ്കാളി നിങ്ങള്ക്കിഷ്ടപ്പെട്ടന്ന് കരുതി വീണ്ടും വീണ്ടും ഇത്തരം സാധനങ്ങള്‍ക്കായി പണം ചെലവഴിക്കുന്നതില്‍ നിന്ന് നിങ്ങള്‍ക്ക് തടയാന്‍ സാധിക്കും.
ഭയങ്കര രുചി
പങ്കാളി എന്തങ്കിലും വച്ച് തന്നാല്‍ സ്ഥിരമായി എല്ലാവരും പറയാറുളള വാചകമാണിത്. എന്നാല്‍ മോശം ഭക്ഷണമാണങ്കില്‍ അത് പങ്കാളിയോട് തുറന്ന് പറയുകയാണ് വേണ്ടത്. അല്ലാത്ത പക്ഷം നിങ്ങള്‍ അവരെ പ്രീതിപ്പെടുത്താനായി കളളം പറയുകയായിരുന്നു എന്ന തോന്നല്‍ അവരിലുണ്ടാകും. ഭക്ഷണം ഉണ്ടാക്കാന്‍ അവരെടുത്ത പ്രയത്നത്തെ അഭിനന്ദിച്ചുകൊണ്ട് തന്നെ പാചകത്തിലെ കുറവുകള്‍ തിരുത്താന്‍ പങ്കാളിയെ സഹായിക്കുക.
കല്യാണത്തിന് ശേഷം ഞാന്‍ മാറും
ദാമ്പത്യത്തിന് ആദ്യം വേണ്ടുന്ന ഗുണം അവനവനിലുളള വിശ്വാസമാണ്. ഭാവിയില്‍ നിങ്ങളുടെ സ്വഭാവം മാറ്റാന്‍ തയ്യാറുണ്ടന്ന് പറയുന്നത് നിങ്ങള്‍ക്ക് അത്തരത്തിലൊരു മാറ്റത്തിനും വിധേയയാകാന്‍ തയ്യാറല്ല എന്ന ഉദ്ദേശത്തോടെയായിരിക്കും. അതിനാല്‍ തന്നെ പങ്കാളിക്ക് ഇത്തരത്തിലുളള യാതൊരു ഉറപ്പും നല്‍കാതിരിക്കുക. ഇനി നിങ്ങള്‍ അത്തരത്തിലൊരു പ്രതിജ്ഞ നല്കിയാല് അത് പാലിക്കാനായി ശ്രമിക്കുക.
ആ വസ്ത്രത്തില്‍ നിങ്ങള്‍ കൂടുതല്‍ സുന്ദരന്‍ / സുന്ദരിയാണ്
ഒരിക്കലും പങ്കാളിയുടെ സൗന്ദര്യത്തെ കുറിച്ച് പുകഴ്ത്തി സംസാരിക്കാതിരിക്കുക. പങ്കാളിക്ക് യോജിക്കുന്ന വേഷങ്ങള്‍ തിരഞ്ഞെടുത്ത് നല്‍കുന്നതിന് നിങ്ങള്‍ക്ക് അവരെ സഹായിക്കാം. കൂടുതല്‍ സുന്ദരി/ സുന്ദരനാകാന്‍ എന്തൊക്കെ വേണമെന്നുളള നിര്‍ദ്ദേശങ്ങള്‍ നല്‍കാം. പങ്കാളിക്ക് യോജിക്കാത്ത വസ്ത്രമാണ് ധരിച്ചിരിക്കുന്നതെങ്കില്‍ നിശ്ചയമായും അത് ചൂണ്ടിക്കാണിക്കണം.
ഇത് ഇത്ര മനോഹരമായി മറ്റാരും ചെയ്യില്ല
നിങ്ങളുടെ പങ്കാളി ഒരു പ്രതിഭയാണന്ന് മറ്റാരേയും അത്ര ബാധിക്കുന്ന കാര്യമല്ല. അതിനാല്‍ തന്നെ പങ്കാളിയുടെ ജോലി സംബന്ധിച്ച് അനാവശ്യ പുകഴ്ത്തലുകള്‍ ഒഴിവാക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല