ലണ്ടന്‍ : ലണ്ടന്‍ ഒളിമ്പിക്സിന് വേണ്ടി ഇന്ന് ചെലവഴിക്കുന്ന പണത്തിന് നാളെ പ്രതിഫലം ലഭിക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍. 2015 ല്‍ തുടങ്ങി 2021 വരെ രാജ്യ്ത്തിന്റെ വളര്‍ച്ചയില്‍ ഒളിമ്പിക്സ് നിര്‍ണ്ണായക സ്ഥാനം വഹിക്കുമെന്നാണ് വിദഗ്ദ്ധരുടെ പ്രവചനം. ഒളിമ്പിക്സ് നടക്കുന്ന സമയത്ത് മാത്രമല്ല അതിന് ശേഷവും രാജ്യത്തേക്ക് പണം കൊണ്ടുവരുന്നതില്‍ ഒളിമ്പിക്സ് മുഖ്യ പങ്ക് വഹിക്കുമെന്നാണ് വിദഗദ്ധരുടെ കണ്ടെത്തല്‍. പത്ത് ബില്യണ്‍ പൗണ്ട് ചെലവഴിച്ചാണ് ഒളിമ്പിക്സ് നടത്തിയത്. എന്നാല്‍ ഒളിമ്പിക്സ് സമയത്ത് വീട്ടിലിരുന്നവരുടേയും അവധിയെടുത്തവരുടേയും കണക്കുകള്‍ കൂടി എടുത്താല്‍ സമ്പദ് വ്യവസ്ഥയ്ക്കുണ്ടായ ചെലവ് മൊത്തം പതിനൊന്ന് ബില്യണായി ഉയരും.
ഒളിമ്പിക്സിനായി കിഴക്കന്‍ ലണ്ടനിലെ സ്റ്റാഫോര്‍ഡ് മേഖല പൂര്‍ണ്ണമായും നവീകരിച്ചിരുന്നു. സാമ്പത്തിക വിദഗ്ദ്ധരുടെ നിരീക്ഷണത്തില്‍ രാഷ്ട്രീയ നേതാക്കള്‍ ഈ നവീകരണം പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തുകയാണങ്കില് അത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് പ്രതിവര്‍ഷം 1.8 ബില്യണ്‍ പൗണ്ട് സംഭാവന ചെയ്യും. ഒളിമ്പിക്സോ അതുപോലെയുളള എന്തെങ്കിലും പ്രധാന സംഭവങ്ങള്‍ക്കോ വേദിയായിട്ടുളള രാജ്യങ്ങളില്‍ പ്രതീക്ഷിച്ചതിലും നാലോ അഞ്ചോ വര്‍ഷം കൂടുതല്‍ വളര്‍ച്ചാ പുരോഗതി രേഖപ്പെടുത്താറുണ്ടെന്നും വിദഗ്ദ്ധര്‍ പറയുന്നു.
സാമ്പത്തിക വിദഗ്ദ്ധരായ ഡഗ്ലസ് മക് വില്യംസും ഡാനിയല്‍ സോളമനുമാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. എന്നാല്‍ ഇതിനായി ദേശീയ പ്രാദേശിക നേതാക്കളുടെ സഹകരണം ആവശ്യമാണ്. ഒരേ മനസ്സോടെ ഇവര്‍ പ്രവര്‍ത്തിച്ചാല്‍ ഒളിമ്പിക് ഗെയിംസിനെ രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി പ്രയോജനപ്പെടുത്താന്‍ കഴിയും. ഒപ്പം ഈ മേഖലയുടെ നവീകരണത്തിന് സുപ്രധാന പങ്ക് വഹിക്കാനും കഴിയും.
ലണ്ടന്റെ മുഴുവന്‍ കാര്യമെടുത്താല്‍ ഓരോ വര്‍ഷവും ലണ്ടന്റെ വാര്‍ഷിക ഉല്‍പ്പാദന വളര്‍ച്ചയില്‍ 0.6 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടാക്കാന്‍ ഒളിമ്പിക്സിന് കഴിയും. എന്നാല്‍ ഇത് പൂര്‍ണ്ണമായും ഫലത്തിലെത്താന്‍ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരും. 2015- 16 ഓടെയെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഒളിമ്പിക്സ് പണം വാരി തുടങ്ങു. അതായത് ഇന്ന ചെലവഴിച്ച 11 ബില്യണ്‍ പണം കൊണ്ട് ലണ്ടന്റെ വാര്‍ഷിക ഉത്പാദനത്തില്‍ വര്‍ഷം തോറും 1.8 ബില്യണിന്റെ വളര്‍ച്ച ഉണ്ടാകുമെന്ന് സാരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല