ലണ്ടന്‍: സൗത്ത് ലണ്ടനിലെ ഒരു റോഡ് പാര്‍ക്കിംഗ് ഫൈന്‍ ഇനത്തില്‍ പ്രതിദിനം കൗണ്‍സിലിന് നേടിക്കൊടുക്കുന്നത് 2500 പൗണ്ട്. കാലഫാം റോഡാണ് ഇങ്ങനെ പൊന്‍മുട്ടയിടുന്ന താറാവായി മാറിയിരിക്കുന്നത്.
കഴിഞ്ഞവര്‍ഷം പാര്‍ക്കിംഗ് ഫീസ് ഇനത്തില്‍ റോഡ് സ്വന്തമാക്കിയത് ഏതാണ്ട് ഒരു മില്യണ്‍ പൗണ്ടോളമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
അനധികൃത പാര്‍ക്കിംഗ് കണ്ടുപിടിക്കാനായി രണ്ട് ക്ലോസ് സര്‍ക്യൂട്ട് ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. അതിനിടെ വരുമാനം കൂട്ടാനുള്ള മാര്‍ഗ്ഗമായി പാര്‍ക്കിംഗ് ഫീസ് ഉപയോഗിക്കരുതെന്ന വാദവും ശക്തമായിട്ടുണ്ട്.
ട്രാഫിക് സംവിധാനം നേരെയാക്കാന്‍ വേണ്ടി മാത്രമായിരിക്കണം പാര്‍ക്കിംഗ് ഫീസെന്നും വാഹനഉടമകളെ പിഴിയുന്ന ഏര്‍പ്പാട് അവസാനിപ്പിക്കണമെന്നും എഡ്മണ്ട് കിംഗ് പറഞ്ഞു. എന്നാല്‍ മികച്ച വരുമാനം നല്‍കുന്ന പാര്‍ക്കിംഗ് ഫീസ് ഒഴിവാക്കാന്‍ കൗണ്‍സില്‍ തയ്യാറാവില്ല എന്നാണ് സൂചന.
നിരവധി കടകളും രണ്ടു ബാറുകളും റോഡിന് ഇരുവശങ്ങളിലുമുണ്ട്. അതുകൊണ്ടുതന്നെ അനധികൃത പാര്‍ക്കിംഗ് ഇനിയും ഉയരാനും അതുവഴി വരുമാനം വര്‍ധിക്കാനുമുള്ള സാധാ്യതയാണുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല