നമ്മുടെ മാതൃ രാജ്യമായ ഇന്ത്യയുടെ അറുപത്തി ആറാമത് സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍ എല്ലാ ഭാരതീയര്‍ക്കും പ്രത്യേകിച്ച് എല്ലാ പ്രവാസി മലയാളികള്‍ക്കും യുക്മായുടെ തിരഞ്ഞെടുക്കപ്പെട്ട പുതിയ നാഷണല്‍ കമ്മിറ്റിയും ഭാരവാഹികളും സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നു. പ്രവാസികളായി ജീവിക്കുന്ന നാം പിറന്ന നാടിനോടുള്ള സ്‌നേഹവും, ബഹുമാനവും, ആദരവും പ്രകടമാക്കുവാന്‍ നമ്മുടെ മാതൃ രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വേളയില്‍ മാതൃ രാജ്യത്തോടു ചേര്‍ന്ന് ആഘോഷങ്ങളില്‍ പങ്കു കൊള്ളേണ്ടതാണ്. അതിനു മുന്‍കൈ എടുത്ത് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചിരിക്കുന്ന എല്ലാ മലയാളി സംഘടനകളെയും മറ്റു പ്രവാസി സംഘടനകളെയും യുക്മ അഭിനന്ദിക്കുകയും അവരോട് സഹവര്‍ത്തിത്തം പ്രഖ്യാപിക്കുകയും ചെയ്യുന്നു.
യുകെയിലെ പ്രവാസി മലയാളികളുടെ ദേശീയ സംഘടന എന്ന നിലയില്‍ യുണിയന്‍ ഓഫ് യു കെ മലയാളി അസോസിയേഷന്‍സ് എന്ന യുക്മയുടെ നാഷണല്‍ ജെനറല്‍ ബോഡിയിലും ഇലക്ഷനിലും പങ്കെടുത്ത എല്ലാ അസോസിയേഷന്‍ പ്രതിനിധികള്‍ക്കും യുക്മ ഭരണസമിതി പ്രത്യേക നന്ദി അറിയിക്കുന്നു. യുക്മയുടെ അടിത്തറ ആരംഭിക്കേണ്ടത് യു കെ യിലെ ഓരോ പ്രവാസിമലയാളി കുടുംബങ്ങളിലും ആണ് എന്ന ആശയത്തെ മുന്‍ നിര്‍ത്തി ഓരോ അംഗ അസോസിയേഷനുകളോടും ആലോചിച്ചു അവരുടെ സഹകരണത്തെ ലഭ്യമാക്കിക്കൊണ്ട് പുതിയ പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാനാണ് യുക്മ ആഗ്രഹിക്കുന്നത്.
യുക്മ യുടെ പ്രധാന കലാ കായിക മേളകള്‍ക്ക് അപ്രകാരം തന്നെ തുടരുന്നതും ആയിരിക്കും. ആയതിനാല്‍ പരമാവധി നാഷണല്‍ കമ്മിറ്റി അംഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് എത്രയും വേഗം യോഗം ചേര്‍ന്ന് നയപരിപാടികളുടെ രൂപ രേഖ തയ്യാറാക്കി അതിനുള്ള പ്രവര്‍ത്തനങ്ങളും ആയി സംഘടന മുമ്പോട്ട് പോകുന്നതായിരിക്കും. ഈ സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍ എല്ലാ അംഗ അസോസിയേഷനുകളില്‍ നിന്നും, ഭാരവാഹികളില്‍ നിന്നും, യുക്മയെ സ്‌നേഹിക്കുന്ന എല്ലാവരില്‍ നിന്നും, എല്ലാ മാദ്ധ്യമങ്ങളില്‍ നിന്നും യുക്മ യു കെ യിലെ മലയാളികള്‍ നെഞ്ചിലേറ്റുന്ന ഒരു യാഥാര്‍ത്യമായി മാറുന്നതിനുള്ള പൂര്‍ണ്ണ സഹകരണം അഭ്യര്‍ദ്ധിച്ചു കൊണ്ട്
വിജി കെ പി (പ്രസിഡണ്ട് ), ബാലസജീവ് കുമാര്‍ (സെക്രട്ടറി), ദിലീപ് മാത്യു (ട്രഷറര്‍), ടിറ്റോ തോമസ് (വൈസ്സി പ്രസിഡണ്ട് ), ബീന സെന്‍സ് (വൈസ്പ്രസിഡണ്ട് ), ബിന്‌സു ജോണ്‍ (ജോയിന്റ് സെക്രട്ടറി), അലക്‌സ് വര്‍ഗീസ് (ജോയിന്റ് ട്രഷറര്‍) മറ്റു നാഷണല്‍ റീജിയണല്‍ കമ്മിറ്റി അംഗങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല