സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും മൂലം ബ്രിട്ടനില്‍ ആയിരത്തോളം യുവാക്കള്‍ ആത്മഹത്യ ചെയ്തെന്ന് പഠനം. ഒളിമ്പിക്സിന്റെ തിളക്കങ്ങള്‍ക്കിടയിലും ഈ സത്യങ്ങള്‍ക്കൂടി തിരിച്ചറിയണമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജര്‍ണലില്‍ ഈ പഠന വിവരം പ്രസിദ്ധപ്പെടുത്തിയ സോഷ്യോളജിസ്റ്റ് ഡേവിഡ് സ്റ്റുക്ക്ലെര്‍ പറയുന്നു.
2008 ലും 2009 നും ഇടയ്ക്ക് എണ്ണൂറ്റി അറുപത്താറ് യുവാക്കളും 155 യുവതികളും ആത്മഹത്യ ചെയ്തിട്ടുണ്ട്. 2010 ല്‍ ആത്മഹത്യ നിരക്കിന് ചെറിയ കുറവു വന്നു ആണ്‍കുട്ടികളുടെ ജോലി സാധ്യത വര്‍ദ്ധിച്ചതാണ് ഇതിന് കാരണം.
ഗവണ്മെന്റ് ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്മന്റ് നല്‍കുന്ന വിവരമനുസരിച്ച് മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്ന മരുന്നുകളുടെ വില്പനയും പതിന്മടങ്ങായി വര്‍ധിച്ചിട്ടുണ്ട്.
ഗ്രീസിലും ഐര്‍ലണ്ടിലും ഇതേ പോലെ തന്നെ തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും ആത്മഹത്യകള്‍ വര്‍ധിപ്പിച്ചതായും പറയപ്പെടുന്നു. 1930ലും 1990 ലും ഇതേ പോലെ വലിയ സാമ്പത്തിക മാന്ദ്യം ഉണ്ടായപ്പോള്‍ ആത്മഹത്യാ നിരക്ക് വര്‍ദ്ധിച്ചിരുന്നതായി ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ സൂയിസൈഡ് റിസേര്‍ച്ച് വിഭാഗം പ്രൊഫസര്‍ കൈത്ത് ഹോവ്റ്റ്ണ്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല