എട്ട് വയസുകാരന് അയല്‍വാസിയുടെ പൂച്ചയെ മൈക്രോ ഓവനില്‍ ഇട്ട് അടച്ചു. ഓവന് ഓണ്‍ ചെയ്യുകയും ചെയ്തു. പൂച്ചയെ കാണാതായതിനെ തുടര്‍ന്ന് ഉടമസ്ഥന് നടത്തിയ അന്വേഷണത്തിലാണ് മൈക്രോ ഓവനില്‍ പൂച്ചയെ കണ്ടെത്തിയത്.
ഓവനില്‍ കിടന്ന പൂച്ചയുടെ ആന്തരികാവയവങ്ങള്‍ക്ക് ഹാനി സംഭവിച്ചിട്ടുണ്ട്. മെഡ്വേ പൊലീസ് സ്റ്റേഷനില്‍ പൂച്ചയുടെ ഉടമസ്ഥന് പരാതി നല്‍കിയെങ്കിലും കുട്ടിയുടെ പ്രായം കണക്കാക്കി കേസെടുത്തില്ല.
വളരെയധികം മോശമായ ഒരു സംഭവമാണ് ഇതെന്നും, ഇത്തരത്തിലുള്ള ക്രൂരകൃത്യം കുട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായത് ഞെട്ടിക്കുന്നതാണെന്നും ഇന്‍സ്പെക്ടര്‍ റെ ബെയ്ലി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല