ലണ്ടന്‍ : സ്‌കോട്ട്‌ലാന്‍ഡ് സ്വദേശികളായ വിദ്യാര്‍ത്ഥികളെ യൂണിവേഴ്‌സിറ്റികള്‍ പ്രവേശനം നല്‍കാതെ ഒഴിവാക്കുന്നതായി പരാതി. വന്‍ തുക ഫീസ് നല്‍കി പഠിക്കുന്ന വിദേശവിദ്യാര്‍ത്ഥികളില്‍ നിന്നും ഇംഗ്ലീഷ് വിദ്യാര്‍ത്ഥികളില്‍ നിന്നും നൂറ് കണക്കിന് ഒഴിവുകളിലേക്ക് യൂണിവേഴ്‌സിറ്റികള്‍ അപേക്ഷ ക്ഷണിച്ചപ്പോള്‍ തദ്ദേശീയരായ വിദ്യാര്‍ത്ഥികള്‍ക്ക് ഒഴിവില്ലന്ന കാരണം പറഞ്ഞതാണ് ഒഴിവാക്കുന്നതെന്നാണ് പരാതി. സ്‌കോട്ട്‌ലാന്‍ഡിലെ പ്രധാന യൂണിവേഴ്‌സിറ്റികളായ എഡിന്‍ബര്‍ഗ്ഗ് യൂണിവേഴ്‌സിറ്റിയും ഡണ്‍ഡീ യൂണിവേഴ്‌സിറ്റിയും വന്‍തുക ഫീസ് നല്‍കുന്ന വിദേശ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകളാണ് എടുക്കുന്നതെന്നാണ് ആക്ഷേപം.
നിയമം, ഗണിതം, എക്കണോമിക്‌സ് തുടങ്ങിയ വിഷയങ്ങളിലേക്കാണ് വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇവര്‍ക്കായി നൂറ് കണക്കിന് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും സ്‌കോട്ട്‌ലാന്‍ഡ് സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ക്ക് ഒഴിവുകള്‍ നിലവിലില്ലെന്നാണ് യൂണിവേഴ്‌സിറ്റി അധികൃതരുടെ വിശദീകരണം. യൂറോപ്പിലേയും യുകെയിലെ മറ്റ് പ്രദേശങ്ങളിലേയും വിദ്യാര്‍ത്ഥികള്‍ക്കായി ഒഴിവുളളപ്പോള്‍ തദ്ദേശീയരായി എന്ന കാരണം കൊണ്ട് തങ്ങളെ പരിഗണിക്കാതിരിക്കുന്നത് ക്രൂരമാണന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു.
ഇതിനിടെ സ്‌കോട്ടിഷ് വിദ്യാര്‍ത്ഥികള്‍ക്കും ട്യൂഷന്‍ ഫീസ് ഏര്‍പ്പെടുത്താനുളള നീക്കം സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി നിരസിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ടോറികള്‍ കുറ്റപ്പെടുത്തി. യൂണിവേഴ്‌സിറ്റികളില്‍ സ്‌കോട്‌ലാന്‍ഡുകാരായ വിദ്യാര്‍ത്ഥികള്‍ക്ക് നിശ്ചത സീറ്റ് ഉറപ്പുവരുത്തുമെന്ന് കഴിഞ്ഞദിവസം എസ് എന്‍ പി മന്ത്രിമാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ തങ്ങളുടെ റിക്രൂട്ട്‌മെന്റ് വരുമാനത്തില്‍ കുറവ് വരുമെന്ന് കാട്ടി യൂണിവേഴ്‌സിറ്റികള്‍ ആ നിര്‍ദ്ദേശം തളളിക്കളയുകയായിരുന്നു.
ഇതിനെതിരേ സ്‌കോട്ട്‌ലാന്‍ഡ് ഗവണ്‍മെന്റ് രംഗത്തെത്തി. യൂണിവേഴ്‌സിറ്റി പ്രവേശനത്തില്‍ തദ്ദേശീയരായ വിദ്യാര്‍ത്ഥികള്‍ക്ക് നിശ്ചിത സീറ്റ് അനുവദിക്കുന്നത് വഴി ഗവണ്‍മെന്റിന് അവരുടെ ഫീസ് വഹിക്കുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെയ്ക്കില്ല. ഒപ്പം സ്‌കോട്ട്‌ലാന്‍ഡ് സ്വദേശികളായ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഫീസ് ഈടാക്കില്ലെന്ന എസ്എന്‍പിയുടെ വാഗ്ദാനവും പാലിക്കാന്‍ കഴിയും. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ചിരിക്കുന്ന സീറ്റില്‍ കൂടുതല്‍ എണ്ണത്തില്‍ പ്രവേശനം നല്‍കുന്ന യൂണിവേഴ്‌സിറ്റികളില്‍ നിന്ന് കനത്ത തുക പിഴ ഈടാക്കാനും നിര്‍ദ്ദേശമുണ്ട്.
എന്നാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് യുകെയിലെ ബാക്കി ഭാഗങ്ങളില്‍ നിന്ന് പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്കാണോ അതോ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നും പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്കാണോ എന്ന കാര്യം വ്യക്തമല്ല. യൂണിവേഴ്‌സിറ്റികള്‍ക്ക് ട്യൂഷന്‍ ഫീസ് ഇനത്തില്‍ ആയിരക്കണക്കിന് പൗണ്ടാണ് ഈ വിദ്യാര്‍ത്ഥികള്‍ നല്‍കുന്നത്. സ്‌കോട്ടിഷ് വിദ്യാര്‍ത്ഥികളുടെ അവസരങ്ങള്‍ സംരക്ഷിക്കാന്‍ സ്‌കോട്ടാലാന്‍ഡ് ഗവണ്‍മെന്റ് ബാധ്യസ്ഥരാണന്നും അടുത്ത കാലത്തായി സ്‌കോട്ട്‌ലാന്‍ഡ് സ്വദേശികള്‍ക്ക് യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം ലഭിക്കുന്ന തോത് ഉയര്‍ന്നിട്ടുണ്ടെന്നും സ്‌കോട്ട്‌ലാന്‍ഡ് ഗവണ്‍മെന്റിന്റെ വക്താവ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല