ഒ.ഐ.സി.സി യു.കെ ഗ്രേറ്റര്‍ ലണ്ടന്‍ റീജണല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഈസ്റ്റ്ഹാമില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. മുതിര്‍ന്ന പ്രവാസി കോണ്‍ഗ്രസ് നേതാവ് വക്കം സുരേഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ദേശീയ വൈസ് പ്രസിഡന്റ് തോമസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു.
ദേശീയ കലാവേദി ചെയര്‍മാന്‍ ജെയ്സണ്‍ ജോര്‍ജ് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. അബ്രാഹം വാഴൂര്‍ സ്വാഗതവും നജീബ് നന്ദിയും രേഖപ്പെടുത്തി. ജെയ്ന്‍ ലാല്‍, അലക്സ്, സജിത്, നിതിന്‍ എന്നിവര്‍ പ്രസംഗിച്ചു. യോഗത്തിനു ശേഷം ന്യൂഹാം കൌണ്‍സില്‍ കമ്മറ്റി സെക്രട്ടറി ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ പായസവിതരണവും നടത്തി. ടിനു തോമസ്, അലക്സ് സതീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല