കേരളത്തിലെ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന എല്‍ഡി ക്ലര്‍ക്ക് പരീക്ഷയെഴുതാന്‍ മുന്‍ലോകസുന്ദരിയും ബോളിവുഡ് താരവുമായ ഐശ്വര്യ റായിയും. ഐശ്വര്യയ്ക്ക് വട്ടായോ എന്ന് ആലോചിയ്ക്കാന്‍ വരട്ടെ, ആയിരക്കണക്കിന് ഓണ്‍ലൈന്‍ അപേക്ഷകര്‍ക്ക് സൈറ്റ് ജാമായി അപേക്ഷിയ്ക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതിനിടെ ആരോ നടത്തിയ കുസൃതിയാണ് ആഷിന്റെ അപ്ലിക്കേഷന്‍.
ഐശ്വര്യയുടെ കൃത്യമായ വിവരങ്ങള്‍ ചേര്ത്താണും ചിത്രം പിഎസ് സി നിര്‍ദ്ദേശിച്ച സൈസില്‍ അപ് ലോഡ് ചെയ്തുമാണ് ഈ തമാശ ഒപ്പിച്ചത്. ഇത്തരം ഒരുപാട് തമാശകളും മണ്ടത്തരങ്ങളും ഇത്തവണത്തെ എല്‍ഡി ക്ലര്‍ക്ക് ഓണ്‍ലൈന്‍ അപ്ലിക്കേഷനുകളില്‍ ഉണ്ടത്രേ.
പടം അപ്ലോഡ് ചെയ്യുന്നതിലാണ് കൂടുതല്‍ പേരും തെറ്റുകള്‍ വരുത്തിയിരിക്കുന്നത്. കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും അതൊന്നും തങ്ങളെ ബാധിയ്ക്കുന്ന സംഭവങ്ങളല്ല എന്ന മട്ടിലാണ് പലരും പടം ചേര്‍ത്തിരിയ്ക്കുന്നത്.
അടിപൊളി സ്റ്റെലില്‍ ബൈക്കിന് മുകളില്‍ ഇരുന്നെടുത്ത ചിത്രങ്ങളും അപേക്ഷ ലേശം കളര്‍ഫുള്‍ ആവാന്‍ മനോഹരപശ്ചാത്തലങ്ങളില് എടുത്ത ചിത്രങ്ങള്‍ അയച്ച അപേക്ഷകരും കുറവല്ല. ഇതൊക്കെ പിഎസ്സി നിഷ്ക്കരുണം തള്ളുമെന്ന കാര്യമുറപ്പാണ്.
മിനിട്ടില്‍ ഏതാണ്ട് 400ഓളം അപേക്ഷകളാണ് പിഎസ്സിയുടെ സൈറ്റില്‍ സ്വീകരിയ്ക്കുന്നത്. എന്നിട്ടും ഉദ്യോഗാര്‍ഥികള്‍ക്ക് ക്യൂവില്‍ തുടരേണ്ട ഗതികേടാണുള്ളത്. തിരക്ക് തുടര്‍ന്ന സാഹചര്യത്തില്‍ എല്‍ഡിസിയ്ക്ക് അപേക്ഷ സ്വീകരിയ്ക്കുന്ന രീതി16ല്‍ നിന്ന് 23ലേക്ക് നീട്ടിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല