കോതമംഗലത്തെ നഴ്‌സുമാരുടെ പ്രശ്‌നത്തില്‍ നേരത്തെ ഇടപെട്ടിരുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. താന്‍ പറഞ്ഞ നിര്‍ദ്ദേശങ്ങളാണ് ചര്‍ച്ചയില്‍ അംഗീകരിച്ചത്. നഴ്‌സുമാരുടെ സമരത്തെക്കുറിച്ചു പ്രതിപക്ഷ നേതാവുമായും ചര്‍ച്ച നടത്തിയിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 115 ദിവസമായി തുടരുന്ന കോതമംഗലത്തെ പ്രശ്‌നത്തില്‍ താന്‍ നേരത്തെ ഇടപെട്ടിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി വെളിപ്പെടുത്തി.
അതേസമയം ജനകീയപ്രശ്നങ്ങളില്‍ അതിവേഗത്തില്‍ ഇടപെടുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് കോതമംഗലത്ത് നഴ്‌സുമാരുടെ സമരത്തെപ്പറ്റി മൗനം പാലിച്ചിരുന്നു . വ്യാഴാഴ്ച രാവിലെ നാലിടത്തു വച്ച് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും ഇതേപ്പറ്റി ഒരക്ഷരം പറയാന്‍ മുഖ്യമന്ത്രി തയാറായില്ല. മാധ്യമപ്രവര്‍ത്തകരില്‍ നിന്നും വഴുതിമാറുന്ന ശൈലിയിലായിരുന്നു മുഖ്യമന്ത്രി അവംലബിച്ചത്.ഇത് വന്‍ പ്രതിഷേധത്തിനും വഴിവച്ചിരുന്നു.
മുന്‍ ആരോഗ്യ മന്ത്രികൂടിയായ വി.എം. സുധീരനും പ്രശ്‌നം പരിഹരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും മുഖ്യമന്ത്രിയോ തൊഴില്‍ മന്ത്രിയോ വിഷയത്തില്‍ ഇടപെട്ടില്ല. ഇതിനിടെ, ടി.എന്‍. പ്രതാപന്‍ അടക്കമുള്ള കോണ്‍ഗ്രസ് എം.എല്‍.എമാരും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടു. ആശുപത്രിയുടെ ഭരണ സമിതിയുടെ പ്രധാന ചുമതലക്കാരനായ തോമസ് പ്രഥമന്‍ ബാവയുമായി ചര്‍ച്ച നടത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതിനും മുഖ്യമന്ത്രി തയാറായില്ല. ഇത് സമര സമിതിയെ കൂടുതല്‍ പ്രകോപിതരാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല