ലണ്ടന്‍ : ഒരു മാസത്തിനുളളില്‍ പെട്രോള്‍ വില റിക്കോര്‍ഡ് ഉയരത്തിലെത്തുമെന്ന് മുന്നറിയിപ്പ്. ആഴ്ചകള്‍ക്കുളളില്‍ തന്നെ ഒരു ലിറ്റര്‍ അണ്‍ലെഡഡ് പെട്രോളിനും ഡീസലിനും ആറ് പെന്‍സ് വരെ കൂടാമെന്നാണ് എഎയുടെ മുന്നറിയിപ്പ്. ആഗോള എണ്ണവിലയില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായതാണ് പെട്രോളിന്റേയും ഡീസലിന്റേയും വില വര്‍ദ്ദിക്കാന്‍ കാരണം. ഇതുവരെ ഉണ്ടായതിലും വലിയ വര്‍ദ്ധനവാണ് വരാനിരിക്കുന്നത് എന്നാണ് എഎയുടെ മുന്നറിയിപ്പ്.
നിലവില്‍ അണ്‍ലെഡഡ് പെട്രോളിന് ലിറ്ററിന് 136.06 പെന്‍സാണ് വില. ഏപ്രിലിലായിരുന്നു സീസണിലെ ഏറ്റവും കൂടിയ വില. അന്ന് ഒരു ലിറ്റര്‍ അണ്‍ലെഡഡ് പെട്രോളിന് 142.48 പെന്‍സായിരുന്നു വില. കഴിഞ്ഞ ഒരു മാസമായി പെട്രോളിന്റെ വിലയില്‍ കുറവ് രേഖപ്പെടുത്തി വരുകയായിരുന്നു. നിലവില്‍ അഞ്ച് പൗണ്ടില്‍ താഴെ ചിലവാക്കിയാല്‍ ഒരു ദിവസത്തില്‍ കൂടുതല്‍ വാഹനമോടിക്കാനുളള ഇന്ധനം ലഭിക്കുമായിരുന്നു.
നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റിച്ചുകൊണ്ട് പെട്രോള്‍ വിലയില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തികൊണ്ടിരിക്കുകയാണന്ന് എഎയുടെ പബ്ലിക്ക് അഫയേഴ്സ് വക്താവ് ലൂക് ബോസ്ഡെറ്റ് പറഞ്ഞു. പുതിയ കണക്കുകള്‍ അനുസരിച്ച് ഒരു കുടുംബത്തിന് ആഴ്ചയില്‍ 151 പൗണ്ടില്‍ കൂടുതല്‍ ചെലവാക്കേണ്ടിവരും. ഇത് രണ്ടുവര്ഷത്തിനുളളിലെ ഏറ്റവും വലിയ നിരക്കാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല