അവസരങ്ങള്‍ കഴിവുള്ള വരെ തേടിവരുമെന്നും അത് എത്രകാലം കാത്തിരുന്നാലും സംഭവിക്കുമെന്നുമാണ് മുരളിഗോപിയുടെ അനുഭവം. മലയാളസിനിമയിലെ പ്രതാപിയായ നടന്‍ ഭരത്‌ഗോപിയുടെ മകന് ഒരവസരം ലഭിക്കുക എന്നത് ഒരു ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. കുട്ടിക്കാലം മുതല്‍ സിനിമ മോഹം ഉള്ളില്‍ അടക്കിപിടിച്ചപ്പോഴും അച്ഛനുമായി ബന്ധപ്പെട്ട് സിനിമയിലേക്ക് കുറുക്കുവഴി പണിതില്ല. ഭരത് ഗോപി മകനു വേണ്ടിയും സിനിമാബന്ധങ്ങള്‍ ഉപയോഗപ്പെടുത്തിയില്ല.
എഴുത്തിലും അഭിനയത്തിലും വേറിട്ട ചിത്രങ്ങള്‍ തീര്‍ത്തുകൊണ്ട് പത്രപ്രവര്‍ത്തകന്റെ കുപ്പായം താല്‍ക്കാലികമായി അഴിച്ചുവെച്ചുകൊണ്ട് മുരളി സിനിമയില്‍ മുഴുകുകയാണ്. വൈവിധ്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ പുതുമയുള്ള മുഖം തേടുന്നവര്‍ക്ക് മുരളി ഒരാശ്വാസമാണ് എന്ന് ആ കഥാപാത്രങ്ങള്‍ ചൂണ്ടികാണിക്കുന്നു.
രസികനിലൂടെ എഴുത്തും അഭിനയം തുടങ്ങിവെച്ച മുരളിയെ ശ്രദ്ധേയനാക്കിയത് ഭ്രമരത്തിലെ വേഷമാണ്. ന്തം തിരക്കഥയില്‍ ‘ഈ അടുത്തകാലത്ത്’ രൂപപ്പെട്ടപ്പോള്‍ നെഗറ്റീവ് ഇഫക്ടുള്ള കഥാപാത്രം തിരഞ്ഞടുത്തു കൊണ്ട് മുരളി പ്രേക്ഷകഹൃദയത്തില്‍ സ്ഥാനം പിടിച്ചു.
ഭരത്‌ഗോപി അഭിനയത്തിനുപുറമേ സിനിമകള്‍ സംവിധാനംചെയ്തിട്ടുണ്ട്. അപ്പോള്‍പോലും മകനിലെ എഴുത്തുകാരനെ കണ്ടെത്തി ഗതി തിരിച്ചുവിടാന്‍ ശ്രമങ്ങളുണ്ടായില്ലെന്നത് അത്ഭുതമായി തോന്നിയേക്കാം. പത്മരാജന്റെ ചെറുകഥ മകന്‍ അനന്തപത്മനാഭന്‍ സിനിമയാക്കുമ്പോള്‍ കെ.ബി. വേണുവാണ് സംവിധായകനായെത്തുന്നത്.
മുരളി നന്ദഗോപന്‍ എന്ന ടിപ്പിക്കല്‍ കുടുംബനാഥനും ഭര്‍ത്താവുമായി വേഷമിടുന്നു. വേനലിന്റെ കളനീക്കങ്ങള്‍ എന്ന പേരില്‍ തുടങ്ങിയ സിനിമയാണ് ഇപ്പോള്‍ ആഗസ്റ്റ് ക്ലബ്ബ് എന്ന ടൈറ്റിലിലേക്ക് മാറിയിരിക്കുന്നത്. റിമ കല്ലിങ്ങലാണ് നായിക വേഷത്തില്‍. ഗദ്ദാമയിലെ മനസ്സില്‍ നന്മയുടെ െ്രെഡവര്‍ കഥാപാത്രമായി മുരളി കൈയ്യൊപ്പുവെച്ചു. അരുണ്‍കുമാറുമൊത്ത് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയാണ് മുരളിയുടെ അടുത്ത ഊഴം. രചനയും അഭിനയവുമുണ്ട് ഈ ചിത്രത്തില്‍.
മോഹന്‍ലാല്‍ നായകനാവുന്ന ലൂസിഫര്‍ എന്ന ചിത്രവും എഴുതുന്നത് മുരളിഗോപി തന്നെ.സംഘര്‍ഷങ്ങളോ ബാദ്ധ്യതകളോ ഇന്ന് മുരളിയെ ബാധിക്കുന്നില്ല. തിടുക്കങ്ങളില്ലാതെ പരിപാകമായ രീതിയില്‍ എഴുത്തും അപൂര്‍വ്വമായി തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെ അഭിനയിക്കാന്‍ കണ്ടെടുത്തും മഹാനായ നടന്റെ പുത്രന്‍ തന്റെ ഇടം വളരെ പ്രസക്തമാക്കുന്നു.പകരം വെക്കാനില്ലാത്ത സിംഹാസനത്തിനുടമയായ ഗോപിയുടെ പുത്രനെ സിനിമ തിരിച്ചറിയാന്‍ വൈകി എന്നു പറഞ്ഞുകൂടാ. മുരളിഗോപി ശരിയായ സമയത്തു തന്നെ സിനിമയിലെത്തി എന്നതു തന്നെയാണ് ശരിയെന്ന് കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല