കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ ഇന്ത്യയുടെ 66 ആം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.അസോസിയേഷന്റ് സീനിയര്‍ മെമ്പറായ രഞ്ജിത് ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് യുക്മ മുന്‍ ജനറല്‍ സെക്രട്ടറിയും സിഎംഎ യുടെ സ്ഥാപക പ്രസിഡന്റുമായ എബ്രഹാം ലൂക്കോസ് സ്വാതന്ത്ര്യദിന സന്ദേശം നല്കി.ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തെ പറ്റിയും അതിന് നമ്മുടെ പൂര്‍വികര്‍ നല്‍കേണ്ടി വന്ന വിലയെപറ്റിയും എബ്രഹാം ലൂക്കോസ് കുട്ടികള്‍ക്ക് വിവരിച്ചുകൊടുത്തു.
പിന്നീട് എല്ലാവരും ഒത്തുചേര്‍ന്ന് ദേശഭക്തിഗാനങ്ങള്‍ ആലപിക്കുകയും, കുട്ടികള്‍ വിവിധയിനം കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. പരിപാടികള്‍ക്ക് നേതൃത്വം നല്കിയ സിബിച്ചന്, റോബിന്, സാം, ജിജോ ജോര്‍ജ്ജ്, ചെറിയാച്ചന് എന്നിവര്‍ക്ക് അസോസിയേഷന് അഭിനന്ദനം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല