ഷെഫീല്‍ഡ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഒവിബിഎസ് ഭക്തിസാന്ദ്രമായി. ഓഗസ്റ്റ് രണ്ടാം തീയതി രാവിലെ ഷെഫീല്‍ഡ് സെന്റ് പാട്രിക് ചര്‍ച്ചില്‍ ഇടവക വികാരി ഫാ. ഹാപ്പി ജേക്കബ് ഉദ്ഘാടനം നിര്‍വഹിച്ചു.
.
”നിങ്ങള്‍ എല്ലാവരും ക്രിസ്തുവില്‍ ഒന്നത്രെ എന്ന വേദവാക്യമായിരുന്നു ഈ വര്‍ഷത്തെ പഠന വിഷയം. നാല്പതോളം കുട്ടികള്‍ പങ്കെടുത്തു. ക്ലാസുകളില്‍ സംബന്ധിച്ച കുട്ടികള്‍ക്ക് പതിനഞ്ച് നോമ്പിന്‍െറ പശ്ചാത്തലത്തിലുളള ഭക്ഷണങ്ങള്‍ ക്രമീകരിച്ചിരുന്നു.
‘ഒവിബിഎസ് -2012 ലോഗോ ആലേഖനം ചെയ്ത ഷര്‍ട്ടുകള്‍ ധരിച്ച് കുട്ടികള്‍ റാലിയില്‍ പങ്കെടുത്തത് നയനമനോഹര കാഴ്ചയായിരുന്നു. റാലിക്ക് ശേഷം നടന്ന സമാപന സമ്മേളനത്തില്‍ വികാരി. ഫാ. ഹാപ്പി ജേക്കബ് അധ്യക്ഷത വഹിച്ചു. ഏബ്രഹാം ജോര്‍ജ്, ഡോ. എം.എസ്. അലക്സാണ്ടര്‍ എന്നിവര്‍ പ്രസംഗിച്ചു. രേണു ജോര്‍ജ് സ്വാഗതവും ഷീബാ തോമസ് നന്ദിയും രേഖപ്പെടുത്തി.
ഫാ. ഹാപ്പി ജേക്കബും ജീനാ മാത്യുവും മറ്റ് കമ്മിറ്റി അംഗങ്ങളും 4 ദിവസം നീണ്ട ഒവിബിഎസ് ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല