ബക്കിങ്ഹാംഷയറിലെ ഐല്‍സ്ബറിയില്‍ മലയാളികള്‍ എഎംഎസിന്െറ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ 66-ാം സ്വാതന്ത്യ്രദിനം ആഘോഷിച്ചു. എഎംഎസിന്െറ സുഹൃത്തും റിട്ട. സ്കൂള്‍ അദ്ധ്യാപകനുമായ വി. ജെ. ഏബ്രഹാം പതാക ഉയര്‍ത്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇവിടെ ജനിച്ചു വളര്‍ന്ന കുട്ടികള്‍ക്ക് ഇന്ത്യയെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഇതൊരു അവസരമായി.
ഏകദേശം 50ഓളം വരുന്ന കുട്ടികളുടെയും മുതിര്‍ന്നവരുടേയും ഈ കൂടിച്ചേരല്‍ ഭാരതാംബയുടെ കൊടിക്കീഴില്‍ എല്ലാ ഇന്ത്യാക്കാരും സഹോദരി സഹോദരന്മാരാണെന്ന സത്യത്തെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു. ദേശീയ ഗാനാലാപനവും മധുര പലഹാര വിതരണവും ഇതോടൊപ്പം നടത്തി.
ഐല്‍സ്ബറി മലയാളി സമാജത്തിന്‍െറ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 8ന്, ഗാര്ഡിയന് ഏഞ്ചല്‍സ് ചര്‍ച്ച് ഹാളില്‍ നടത്തുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല