പതിനാറുകാരികളായ വിദ്യാര്‍ഥിനികളുമായി കേരളത്തിലേക്ക് മുങ്ങിയ അധ്യാപകനെ തിരഞ്ഞ് ഗുജറാത്ത പൊലീസ് കേരളത്തിലേക്ക്. രാജ്‌ഘോട്ടിലെ പഡദാരിയില്‍ റസിഡന്‍ഷ്യല്‍ സ്‌കൂളായ ഡോ. ദിപ്ചന്ദ് ഗാര്‍ദി ഇന്റര്‍നാഷണല്‍ സ്‌കൂളിലെ അധ്യാപകനായിരുന്ന ധാവല്‍ ത്രിവേദി (50) യെ ആണ് പോലീസ് തിരയുന്നത്. കഴിഞ്ഞ ജൂലൈ 15 നാണ് പെണ്‍കുട്ടികളോടൊപ്പം ഇയാള്‍ കടന്നുകളഞ്ഞത്. അമ്പതുകാരനായ ധവാല്‍ ത്രിവേദി വിവാഹമോചിതനാണ്.
അധ്യാപകനെതിരെ സ്‌കൂള്‍ അധികൃതര്‍ തട്ടിക്കൊണ്ടു പോയതിന് പഡദാരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സ്‌കൂള്‍ ക്യാമ്പസില്‍ തന്നെ താമസിക്കുകയായിരുന്ന വിദ്യാര്‍ഥിനികള്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ ഇവിടം വിട്ടിറങ്ങുകയായിരുന്നു. ഇവരെ കണ്ട ഹോസ്റ്റലിലെ ജോലിക്കാരി അസമയത്ത് എവിടെ പോകുന്നുവെന്ന് അന്വേഷിച്ചപ്പോള്‍ അധ്യാപകന്റെ അനുവാദം വാങ്ങിയിട്ടുണ്‌ടെന്നായിരുന്നു മറുപടി. ഇതേ തുടര്‍ന്ന് ഇവര്‍ ഇക്കാര്യം ശ്രദ്ധിച്ചുമില്ല. പിന്നീടാണ് കുട്ടികള്‍ക്കൊപ്പം അധ്യാപകനും പോയതാണെന്ന് വ്യക്തമായത്.
ഇന്ത്യയിലെ പ്രധാന ശാസ്ത്രമ്യൂസിയങ്ങളും ചരിത്രമ്യൂസിയങ്ങളും പുണ്യസങ്കേതങ്ങളും കാട്ടിത്തരാമെന്ന് പറഞ്ഞാണ് സയന്‍സ് അധ്യാപകനായ ഇയാള്‍ പെണ്‍കുട്ടികളെ വശീകരിച്ചതെന്ന് സഹപാഠികള്‍ പറയുന്നു.
ധവാല്‍ ത്രിവേദിയുടെ മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാള്‍ കേരളത്തിലെത്തിയതായി മനസിലായത്. ജൂലൈ 31 നായിരുന്നു കേരളത്തില്‍ വെച്ച് ഇയാളുടെ മൊബൈല്‍ ഫോണിലേക്ക് കോള്‍ വന്നതായി അന്വേഷണ സംഘത്തിന് വ്യക്തമായത്. വിവരം കേരള പോലീസിനെ ഇവര്‍ അറിയിച്ചിട്ടുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല