ലണ്ടന്‍: മലയാളിയായ ബാഡ്മിന്റണ്‍ താരം രാജിവ് ഔസേപ്പ് ബാഡ്മിന്റണ്‍ ദേശീയ ചാമ്പ്യന്‍പട്ടം നാലാംതവണയും സ്വന്തമാക്കി. ഇതോടെ ഇംഗ്ലണ്ടിന്റെ ഒളിമ്പിക്സ് പ്രതീക്ഷയായിരിക്കുകയാണ് ഈ തൃശൂര്ക്കാരന്.
മാഞ്ചസ്റ്റര്‍ മെലോഡ്രോവില് നടന്ന ഫൈനലില്‍ കാള്‍സ് ബക്റൈറ്റിനെ തോല്‍പ്പിച്ചാണ് രാജിവ് കിരീടം ചൂടിയത്. സ്കോര്‍. 2110, 2116. ഈ വിജയത്തോടെ ഇംഗ്ലീഷ് ബാഡ്മിന്റണ്‍ റാങ്കിംഗില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്താനും രാജീവിനായി.
24 കാരനായ രാജിവ് ലണ്ടനിലെ മിഡില്സെക്സിലാണ് താമസിക്കുന്നത്. അടുത്തവര്‍ഷം കൂടി ചാമ്പ്യന്‍ഷിപ്പ് നേടി ഇംഗ്ലണ്ടിന്റെ ബാഡ്മിന്റണ്‍ ചരിത്രത്തില്‍ ഇടം നേടാനാണ് രാജീവിന്റെ നീക്കം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല