ഫഹദ് ഫാസിലിനെ നായകനാക്കി നവാഗത സംവിധായകന് ലിജിന്‍ ജോസ് ഒരുക്കിയ ഫ്രൈഡേയ്ക്ക് മികച്ച റിപ്പോര്‍ട്ട്. മോളിവുഡ് ന്യൂജനറേഷന് സിനിമകളിലെ പതിവുശൈലികളെല്ലാം ഉപേക്ഷിച്ചൊരു പാതയാണ് നവാഗ സംവിധായകനായ ലിജിന്‍ ജോസ് ഫ്രൈഡെയില്‍ അവംലബിച്ചിരിയ്ക്കുന്നതെന്ന് പ്രേക്ഷകര്‍ പറയുന്നു.
അമിത സസ്പെന്‍സുകളില്ലാതെ മോശമില്ലെന്ന് പറയാവുന്ന ക്ലൈമാക്സുമായി അവസാനിയ്ക്കുന്ന ഫ്രൈഡെ മലയാളത്തിലെ നല്ല സിനിമകളിലൊന്നായി മാറുമെന്നാണ് തിയറ്ററുകളില്‍ നിന്നുള്ള ആദ്യപ്രതികരണം. നജീം കോയയുടെ കെട്ടുറപ്പുള്ള തിരക്കഥയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
ചിത്രത്തില്‍ കൊങ്ങിണി സംസാരിയ്ക്കുന്ന ബാലുവെന്ന ഓട്ടോക്കാരനായെത്തുന്ന ഫഹദ് ഫാസില്‍, നെടുമുടി വേണു, ആന്‍, ടിനി ടോം, വിജയരാഘവന് എന്നിവരെല്ലാം തങ്ങളുടെ റോളുകള്‍ ഭംഗിയാക്കിയിട്ടുണ്ട്.
ഓണചിത്രങ്ങളുടെ മല്‍സരത്തില്‍ ആദ്യം പുറത്തുവരുന്ന ചിത്രം കൂടിയാണ് െ്രെഫഡേ. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് എന്നിവരുടെ ബ്രഹ്മാണ്ഡചിത്രങ്ങളോടു മല്‍സരിച്ചു നില്ക്കാന് ഫഹദ് സിനിമയ്ക്കാവുമെന്ന് കരുതപ്പെടുന്നത്. ന്യൂജനറേഷന് ചിത്രങ്ങളും സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളും ഒന്നിച്ചിറങ്ങുന്ന സീസണിലെല്ലാം ന്യൂജനറേഷന് ചിത്രങ്ങളാണ് വിജയം കൊയ്യാറുള്ളതെന്ന ചരിത്രവും ബോകസ് ഓഫീസിന് മുന്നിലുണ്ട്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല