ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍നിരക്ലബുകള്‍ക്ക് മോശം തുടക്കം. വെസ്റ്റ് ബ്രോംവിച്ച് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ലിവര്‍പൂളിനെ അട്ടിമറിച്ചപ്പോള്‍ സണ്ടര്‍ലാന്‍ഡ് ആര്‍സണലിനെ സമനിലയില്‍ കുരുക്കി.
എതിരാളികളെ അനായാസം നേരിടാമെന്ന് കരുതി മത്സരിക്കാനിറങ്ങിയ ലിവര്‍പൂളിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകൊണ്ടാണ് വെസ്റ്റ് ബ്രോംവിച്ചിന്റെ വിജയം. വെസ്റ്റ് ബ്രോവിച്ചിനു വേണ്ടി സോള്‍ട്ടാന്‍ ജെറ, പീറ്റര്‍ ഒദംവിഗി, പകരക്കാരനായിറങ്ങിയ റൊമേലു ലുക്കാക്കു എന്നിവര്‍ ഗോളുകള്‍ നേടി.
സ്വന്തം തട്ടകമായ എമിറ്റേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ മത്സരിക്കാനിറങ്ങിയ ആഴ്ണണലിനെ പ്രീമിയര്‍ ലീഗിലെ ഉത്ഘാടന മത്സരത്തില്‍ സണ്ടര്‍ലാന്‍ഡ് സമനിലയില്‍ കുരുക്കുന്നതാണ് കണ്ടത്. നായകനായിരുന്ന ഡച്ച് സ്‌ട്രൈക്കര്‍ റോബിന്‍ വാന്‍ പേഴ്‌സി ക്ലബ് വിട്ടത് മുന്‍നിരയെ ഉലച്ചെന്ന് തെളിയിക്കുന്നതായിരുന്നു സണ്ടര്‍ലാന്‍ഡിനെതിരായ ആഴ്‌സണലിന്റെ മത്സരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല