1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2012

മധുര ജില്ലയിലെ സമയനെല്ലൂര്‍ പ്രദേശത്തെ വീട്ടമ്മമാരും പെണ്‍കുട്ടികളും ഇപ്പോഴും ഞെട്ടലിലാണ്. തങ്ങളുടെ ചുറ്റിലും ഒളിക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടോ എന്ന സംശയത്തിലാണ് അവര്‍ ഓരോ നിമിഷവും തള്ളിനീക്കുന്നത്. ഈ പ്രദേശത്തുനിന്ന്, സ്ത്രീകളുടെ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തുന്ന ‘ഒളിക്യാമറാ വിദഗ്ധരെ’ പൊലീസ് അറസ്റ്റ് ചെയ്തതിന്‍റെ നടുക്കം ഇവരെ വിട്ടൊഴിയുന്നില്ല.

ലൈംഗിക വൈകൃതം ബാധിച്ച ഒരുപറ്റം ആളുകളാണ് സ്ത്രീകളുടെ കെടുത്തിയിരുന്നത്. കുളിമുറിയിലും കിടക്കറയിലുമെല്ലാം ഒളിക്യാമറകള്‍ വച്ച് നഗ്‌നചിത്രങ്ങളെടുത്ത് ഇന്‍റര്‍‌നെറ്റില്‍ പ്രചരിപ്പിക്കുന്ന ഒരു കൂട്ടം സാമൂഹിക വിരുദ്ധരാണ് കുരുക്കിലായത്.

സാമുഹിക വിരുദ്ധരുടെ ഈ ലീലയില്‍ അഭിമാനം നഷ്‌ടപ്പെട്ട രണ്ട് പെണ്‍കുട്ടികള്‍ അടുത്തകാലത്ത് ആത്‌മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതോടെയാണ് ഇങ്ങനെയൊരു കാര്യം നടക്കുന്നുണ്ട് എന്ന് പ്രദേശവാസികള്‍ അറിയുന്നത്. ലോകം മുഴുവന്‍ തങ്ങളുടെ നീലച്ചിത്രങ്ങള്‍ പ്രചരിക്കുമെന്ന ആശങ്കയിലാണ്, അതിനുശേഷം സ്‌ത്രീകളും പെണ്‍കുട്ടികളും ഓരോ ദിവസവും കഴിഞ്ഞിരുന്നത്. എന്നാല്‍ നാണക്കേടോര്‍ത്ത് കൂടിയായപ്പോള്‍ ആരും പൊലീസില്‍ പരാതിപ്പെടാന്‍ തയ്യാറായതുമില്ല.

സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് പൊലീസിന് കിട്ടിയ വിവരമനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രദേശത്തെ നീലച്ചിത്രനിര്‍മ്മാണത്തെക്കുറിച്ചും പ്രതികളെക്കുറിച്ചും വിവരം ലഭിച്ചത്. ഇതേത്തുടര്‍ന്ന് പ്രദേശവാസികളായ ഇജ്മാന്‍(19), രഞ്ജിത്(19), ചിന്നസ്വാമി(26) എന്നിവര്‍ പൊലീസ് പിടിയിലായി. പ്രതികളിലൊരാള്‍ ഒളിവില്‍ പോയി.

ഗ്രാമത്തിലെ ഒരു യുവാവ് മൊബൈലില്‍ നീലച്ചിത്രം കാണുന്നത് ശ്രദ്ധയില്‍ പെട്ട മുതിര്‍ന്നവര്‍ അത് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ചിത്രത്തിലുള്ളവര്‍ പ്രദേശത്തെ സ്‌ത്രീകളാണെന്ന് മനസ്സിലാക്കിയത്. തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന രഹസ്യങ്ങളാണ് പുറത്തുവന്നത്. യുവാവും സുഹൃത്തുക്കളും ചേര്‍ന്നാണ് നിരവധി വീടുകളിലെ ബാത്ത്‌റൂമിലും കിടക്കറകളിലുമായി ഒളിക്യാമറകള്‍ വച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയത്.

കൂടെക്കൂടെ വീടുകളില്‍ വരാറുള്ള യുവാക്കളെ തങ്ങള്‍ സംശയിച്ചില്ലെന്നും എന്നാല്‍ ഇത്തരത്തിലുള്ള ഇവരുടെ പ്രവര്‍ത്തികള്‍ ശരിക്കും ഞെട്ടിക്കുന്നതാണെന്നും പ്രദേശവാസിയായ സ്‌ത്രീകള്‍ പറയുന്നു. അറസ്റ്റിലായ യുവാക്കള്‍ക്കെതിരെ, സ്‌‌ത്രീപീഡനവിരുദ്ധ നിയമമനുസരിച്ചുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

കൂടുതല്‍ പരിശോധനകള്‍ക്കായി ഇവരുടെ ക്യാമറകളും ലാപ്‌ടോപ്പുകളും സൈബര്‍ ക്രൈം വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. ഇവരുടെ ഫോണിലൂടെ നഗ്‌ന ചിത്രങ്ങള്‍ എം എം എസായി അയച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.