കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയിലെ നഴ്സുമാരുടെ സമരത്തിന് പിന്തുണ നല്‍കിയതിന് സമരസഹായ സമിതിയിലെ ഒന്‍പത് പേരെ അറസ്റ്റു ചെയ്തു. പൊതുമുതല്‍ നശിപ്പിച്ചതിനും ആത്മഹത്യാപ്രേരണയ്ക്കുമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
ആത്മഹത്യഭീഷണിയുമായി മൂന്ന് നഴ്സുമാര്‍ ആശുപത്രി കെട്ടിടത്തിന് മുകളില്‍ കയറിയതോടെയാണ് സമരം നാടിന്റെ ശ്രദ്ധയാകര്‍ഷിച്ചത്. 38 മണിക്കൂര്‍ നേരം നീണ്ട ആശങ്കകള്‍ക്കൊടുവില്‍ പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ രംഗത്തെത്തിയതോടെയാണ് കെട്ടിടത്തിന് മുകളില്‍ നിന്നിറങ്ങാന്‍ നഴ്സുമാര്‍ തയാറായത്
പിന്നീട് ആലുവയില്‍ തൊഴില്‍മന്ത്രി ഷിബു ബേബി ജോണിന്റെയും ആരോഗ്യമന്ത്രി വിഎസ് ശിവകുമാറിന്റെയും സാന്നിധ്യത്തില്‍ മാനേജ്മെന്റ് പ്രതിനിധികളും നഴ്സുമാരുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ സമരം ഒത്തുതീര്‍പ്പായിരുന്നു.
സമരക്കാര്‍ മുന്നോട്ടുവെച്ച സേവന വേതന വ്യവസ്ഥകള്‍ മാനേജ്മെന്റ് അംഗീകരിച്ചു. ജോലിസമയം മൂന്ന് ഷിഫ്റ്റുകളായി ക്രമീകരിക്കും. ആശുപത്രിയിലെ രോഗിനേഴ്സ് അനുപാതം പഠിക്കാന്‍ സമിതി രൂപീകരിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല