വാഹനാപകടത്തില്‍ പരുക്കേറ്റ സ്ത്രീയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ശരീരത്തില്‍ കെട്ടി വച്ച നിലയില്‍ അരലക്ഷത്തിനടുത്ത് പണം കണ്ടെത്തി. മലയാളമറിയാത്ത ഒരു അജ്ഞാത സ്ത്രീയ്ക്ക് കൈതേരി പാലത്തിനടുത്ത് വെച്ചാണ് ശനിയാഴ്ച പരുക്കേറ്റത്. ഇതിനെത്തുടര്‍ന്ന് തലശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് തുണിയിലും കടലാസിലും മറ്റുമായി ശരീരത്തില്‍ കെട്ടിവെച്ചിരിക്കുകയായിരുന്ന പണം ആശുപത്രി ജീവനക്കാര്‍ക്ക് ലഭിച്ചത്.
ആശുപത്രിയിലെത്തിയപ്പോള്‍ വയര്‍ വീര്‍ത്ത നിലയിലായിരുന്നു. പക്ഷേ കടുത്ത വേദനയുണ്ടായിട്ടും തന്റെ വയറില്‍ തൊടാന്‍ ആശുപത്രി ജീവനക്കാരെ അവര്‍ അനുവദിച്ചില്ല. സംശയം തോന്നിയ ജീവനക്കാരി അവരുടെ ശരീരത്ത് കെട്ടി വച്ചിരുന്ന തുണിക്കെട്ട് അഴിച്ചതോടെയാണ് നോട്ടുകള്‍ ചിതറി വീണത്. ആറ് പാവാടകള്‍ ധരിച്ച്, ചെറിയ തുണികളില്‍ പണം പൊതിഞ്ഞ് ശരീരത്ത് കെട്ടിവച്ചിരിക്കുകയായിരുന്നു.
ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ നിന്ന് കണ്ടെടുത്ത പണം തലശേരി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നൂറിന്റെ 246 നോട്ടുകള്‍, അമ്പതിന്റെ 120 നോട്ടുകള്‍, ഇരുപതിന്റെ 63 നോട്ടുകള്‍ പിന്നെ പത്തിന്റെയും അഞ്ചിന്റെയും കുറെ നോട്ടുകളുമാണ് ഇവരുടെ കയ്യില്‍ ഉണ്ടായിരുന്നത്. ഇതില്‍ 1000 രൂപയുടെ നോട്ടുകള്‍ പഴകി ദ്രവിച്ചിരിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല