1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 20, 2012

ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് രാഷ്ട്രീയത്തിലിറങ്ങാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞയാഴ്ച ബാംഗ്‌ളൂരില്‍ ബിജെപി സംഘടിപ്പിച്ച ഒരു ചടങ്ങില്‍ ശ്രീശാന്തിന്റെ സാന്നിധ്യമാണ് ഇത്തരമൊരു അഭ്യൂഹങ്ങള്‍ക്ക് വഴിമരുന്നിട്ട്. ഇത് സംബന്ധിച്ച് ദേശീയമാധ്യങ്ങളില്‍ വാര്‍ത്ത വന്നിട്ടും ഇത് നിഷേധിയ്ക്കാനോ സ്ഥിരീകരിയ്ക്കാനോ ശ്രീശാന്ത് തയാറായിട്ടില്ല.
ബിജെപി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിലാണ് ശ്രീശാന്ത് സജീവമായി പങ്കെടുത്തത്.

കരിയറിലെ സുവര്‍ണകാലം പിന്നിടുന്ന ക്രിക്കറ്റ് താരംവരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒരു സുരക്ഷിത മണ്ഡലത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. അതേസമയം ക്രിക്കറ്റില്‍ തുടരുക തന്നെ ചെയ്യുമെന്നാണ് ശ്രീശാന്ത് രാഷ്ട്രീയത്തില്‍ ചേരുന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രതികരിച്ചത്.

പാര്‍ട്ടിയുടെ മുസ്‌ലിം വിരുദ്ധ മുഖം മാറ്റാന്‍ ലക്ഷ്യമിട്ടാണ് ബിജെപി ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും മന്ത്രിമാരും ഉള്‍പ്പെടെ അഞ്ഞൂറോളം പേര്‍ ഇഫ്താറില്‍ പങ്കെടുത്തു. ശ്രീശാന്തിനൊപ്പം കന്നഡ നടന്‍ സുദീപും ഇഫ്താറില്‍ പങ്കെടുത്തിരുന്നു.

തെന്നിന്ത്യയിലെ സൂപ്പര്‍താരമായ സുന്ദീപ് ബിജെപി ടിക്കറ്റില്‍ മത്സരിയ്ക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അടുത്ത കാലത്ത് ചലച്ചിത്രരംഗത്തുണ്ടായ വിജയങ്ങള്‍ കണക്കിലെടുത്ത് രാഷ്ട്രീയപ്രവേശനം വൈകിയ്ക്കാന്‍ സുന്ദീപ് തീരുമാനിയ്ക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.