ഹോളിവുഡിലെ മെഗാഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ടോണി സ്കോട്ട്(68) പാലത്തില്‍ നിന്ന് ചാടി ആത്‌മഹത്യ ചെയ്തു. ടോപ് ഗണ്‍, ഡേയ്സ് ഓഫ് തണ്ടര്‍, ബിവേര്‍ലി ഹില്‍സ് കോപ് 2 തുടങ്ങിയ ബ്ലോക്ക് ബസ്റ്ററുകളുടെ സംവിധായകനായ ടോണി സ്കോട്ട് ലോസാഞ്ചലസിലെ വിന്‍സന്‍റ് തോമസ് പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
ടോണി സ്കോട്ടിന്‍റെ ആത്മഹത്യയുടെ കാരണം പുറത്തുവിട്ടിട്ടില്ല. സ്കോട്ടിന്‍റെ കാറില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി വിവരമുണ്ട്. കാര്‍ പാലത്തിന് സമീപം പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു.
1983ല്‍ സംവിധാനം ചെയ്ത ദി ഹംഗര്‍ ആണ് ടോണി സ്കോട്ടിന്‍റെ ആദ്യ ചിത്രം. റിവഞ്ച്, ട്രൂ റൊമാന്‍സ്, എനിമി ഓഫ് ദി സ്റ്റേറ്റ്, സ്പൈ ഗെയിം, മാന്‍ ഓണ്‍ ഫയര്‍ തുടങ്ങിയവയാണ് ടോണി സ്കോട്ടിന്‍റെ മറ്റ് പ്രധാന ഹിറ്റുകള്‍. 2010ല്‍ റിലീസായ അണ്‍സ്റ്റോപ്പബിള്‍ ആണ് ടോണി സ്കോട്ട് അവസാനം സംവിധാനം ചെയ്ത സിനിമ.
ഗ്ലാഡിയേറ്റര്‍, അമേരിക്കന്‍ ഗാംഗ്‌സ്റ്റര്‍, ഏലിയന്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനായ റിഡ്‌ലി സ്കോട്ടിന്‍റെ സഹോദരനാണ് ടോണി സ്കോട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല