ലണ്ടന്‍ : പ്രശസ്ത ടെന്നീസ് താരം ആന്‍ഡി മുറെയുടെ വിവാഹം അടുത്ത വര്‍ഷം നടക്കുമെന്ന് റിപ്പോര്‍ട്ട്. ആന്‍ഡി മുറേയും കാമുകി കിം സിയേഴ്സുമായുളള വിവാഹം അടുത്ത സമ്മറില്‍ ഉണ്ടാകുമെന്നാണ് മുറേയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 2006 മുതല്‍ കാമുകീ കാമുകന്മാരായ മുറേയും കിമ്മും അടുത്തവര്‍ഷത്തെ വിംബിള്‍ഡണ്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും വിവാഹം കഴിക്കുക.
ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദമെടുത്ത സിയേഴ്സ് നിലവില്‍ മുറേയ്ക്കൊപ്പം അദ്ദേഹത്തിന്റെ ഓക്സ്ഷോട്ടിലെ വീട്ടിലാണ് താമസിക്കുന്നത്. മാധ്യമങ്ങളില്‍ നിന്ന് അകന്ന് മാറിയാണ് ഇരുവരും ജീവിക്കുന്നതെങ്കിലും വിവാഹത്തിന് വലിയ പബ്ലിസിറ്റി ഉണ്ടാകുമെന്നാണ് കരുതുന്നത്.
ടെന്നീസ് കോച്ച് നീഗെല്‍ സിയേഴ്സിന്റെ മകളാണ് 24 കാരിയായ കിം സിയേഴ്സ്. മുറേയെപ്പോലെ സിയേഴ്സും കടുത്ത മൃഗസ്നേഹിയാണ്. കഴിഞ്ഞ ഒളിമ്പിക്സില്‍ മുറേയ്ക്ക് ലഭിച്ച മെഡല്‍ തങ്ങളുടെ വളര്‍ത്തുനായ്ക്കളുടെ കഴുത്തില്‍ ഇട്ടുകൊടുത്തതിനെ തുടര്‍ന്ന് ഇരുവരും കടുത്ത വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല