സ്റ്റഫോര്‍ഡ്ഷെയര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ജന്മനാടിന്റെ സ്വാതന്ത്ര്യദിനം ആചരിച്ചു. ന്യൂകാസില്‍ സയന്‍സ് കോളജ് കാമ്പസില്‍ രാവിലെ പത്തിന് യുക്മ നാഷണല്‍ പ്രസിഡന്റ് വിജി കെ.പി ദേശീയപതാക ഉയര്‍ത്തിയതോടെ ആഘോഷങ്ങള്‍ക്കു തുടക്കമായി. കുട്ടികളുടെ ദേശീയഗാനാലാപനത്തിനുശേഷം റോയി ഫ്രാന്‍സിസ് സന്ദേശം നല്കി.
അതിനുശേഷം നടന്ന എംഎംഎ സ്പോര്‍ട്സ് മത്സരങ്ങളില്‍ കുട്ടികളുടേയും മുതിര്‍ന്നവരുടേയും പങ്കാളിത്തം ശ്രദ്ധേയമായി. സമാപനയോഗത്തില്‍ പ്രസിഡന്റ് റെയ്നോ തോമസ് അധ്യക്ഷത വഹിച്ചു. തോമസ് കാച്ചപ്പള്ളി നന്ദിപറഞ്ഞു. കായികമത്സരത്തിന് വിനു ഹോര്‍മിസ്, അജി മംഗലത്ത്, സോഫി ജോയി എന്നിവര്‍ നേതൃത്വം നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല