ലണ്ടന്‍ : 148 മില്യണിന്റെ ജാക് പോട്ട് അടിച്ചതിന് പിന്നാലെ ഹാവര്‍ ഹില്ലിലേക്ക് മറ്റൊരു വന്‍ ലോട്ടറി സമ്മാനം കൂടി. സഫോള്‍ക്കിലെ ഹാവര്ഹില്ലിലുളള അജ്ഞാതനായ ഒരാള്‍ക്കാണ് അന്‍പതിനായിരം പൗണ്ടിന്റെ സമ്മാനം അടിച്ചിരിക്കുന്നത്. ഹാവര്‍ഹില്‍ സ്വദേശികളായ അഡ്രിയാന്‍ ബേ ഫോര്‍ഡിനും ഭാര്യ ഗില്ലിയാനുമാണ് കഴിഞ്ഞആഴ്ച 148 മില്യണിന്റെ മെഗാ ജാക്പോട്ട് അടിച്ചത്.
മര്കോ ഫില്ലിങ്ങ് സ്റ്റേഷനിലെ ജീവനക്കാരനായ ബെവ് സില്വിയാനാണ് സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റിരിക്കുന്നത്. ഹാവര്‍ഹില്‍ സ്വദേശിയായ നാല്‍പ്പതുകാരനാണ് താന്‍ ടിക്കറ്റ് നല്‍കിയിരിക്കുന്നതെന്ന് ബെവ് പറഞ്ഞു. സ്ഥിരം കസ്റ്റമറായ ഇയാള്‍ ഫലം നോക്കാനായി ടിക്കറ്റുമായി തിരികെ എത്തിയിരുന്നു. ഇത്രയും പണം സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന് അപ്പോള്‍ തങ്ങള്‍ തിരിച്ചറിഞ്ഞില്ലെന്ന് ബെവ് പറഞ്ഞു.
കുറച്ച് തുക സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നും അത് എത്രയാണന്ന് അറിയില്ലെന്നും തങ്ങള്‍ അയാളോട് പറഞ്ഞതായി ബെവ് പറഞ്ഞു. സമ്മാനതുക അറിയുന്നതിനായി ഹാവര്‍ഹില്ലിലെ മെയിന്‍ പോസ്റ്റ് ഓഫീസില്‍ പോയി പരിശോധിക്കാന്‍ അയാളോട് പറയുകയും ചെയ്തു. അയാള്‍ പോയശേഷം ഇന്റര്‍നെറ്റ് പരിശോധിച്ചപ്പോഴാണ് ഇത്രയും വലിയ തുക അയാള്‍ക്ക് സമ്മാനം ലഭിച്ച വിവരം അറിഞ്ഞത്. ഹാവര്‍ ഹില്‍ ഒരു ഭാഗ്യ നഗരമാണന്നും ഇവിടെ നിന്നും രണ്ടാമതൊരാള്‍ക്ക് കൂടി ഇത്രയും വലിയ തുക സമ്മാനം ലഭിച്ചത് വിശ്വസിക്കാനായില്ലെന്നും ബെവ് കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല