കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ചില സാമൂഹിക വിരുദ്ധര്‍ മുതലെടുക്കാന്‍ ശ്രമിച്ചുവെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സമര നേതാക്കളെ മറയാക്കി ഇവര്‍ അക്രമം അഴിച്ചുവിട്ടു. നഴ്‌സുമാരുടെ സമര രീതി ശരിയായിരുന്നില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. സമരം മറയാക്കി അക്രമം അഴിച്ചുവിട്ട സാമൂഹ്യവിരുദ്ധര്‍ക്കെതിരാണ് കേസെടുത്തതെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ വിശദീകരിച്ചു.
ഇതിനിടെ ആത്മഹത്യാഭീഷണി മുഴക്കിയ മൂന്ന് നഴ്‌സുമാര്‍ക്കെതിരെ ആത്മഹത്യാശ്രമത്തിനും സമര സമിതി ചെയര്‍മാന്‍ ജോയ് എബ്രഹാമിനെതിരേ ആത്മഹത്യ പ്രേരണയ്ക്കും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസുകളില്‍ അറസ്റ്റിലായ ഒമ്പതു പേരെ ജാമ്യത്തില്‍ വിട്ടു. പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസിനെതിരേ അക്രമം നടത്തിയതിനുമാണ് ഇവര്‍ക്കെതിരേ കേസ്.
സമരസഹായ സമിതിക്കെതിരേ ഏഴു കേസുകളാണു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിന് പുറമെ സിപിഎം, സിപിഐ ,ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന നൂറിലധികം പേര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിക്കല്‍ , ആത്മഹത്യാ പ്രേരണാ കുറ്റം, എന്നിവയ്ക്കും കേസെടുത്തിട്ടുണ്ട്. അതേസമയം അക്രമത്തിന്റെ പേരില്‍ കേസെടുക്കില്ലെന്ന് ചര്‍ച്ചയെക്കെത്തിയ മന്ത്രിമാര്‍വാഗ്ദാനം ചെയ്തിരുന്നതായി സമരസഹായസമിതി പ്രതികരിച്ചു.
ബോണ്ട് വ്യവസ്ഥയില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന നഴ്‌സുമാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് 114 ദിവസം തുടര്‍ന്ന സമരം ഫലം കാണാഞ്ഞതിനെ തുടര്‍ന്നാണ് 3 നഴ്‌സുമാര്‍ ആശുപത്രികെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. തര്‍ക്കം ഒത്തുതീര്‍ന്നതിനു പിന്നാലെ പൊലീസ് ഇവര്‍ക്കെതിരെ ആത്്മഹത്യാശ്രമത്തിന് കേസെടുക്കുകയായിരുന്നു.
114 ദിവസം സമാധാനപരമായി നഴ്‌സുമാര്‍ സമരം ചെയ്തിട്ടും ഇതില്‍ ഇടപെടാന്‍ സര്‍ക്കാര്‍ തയാറായിരുന്നില്ല. മറ്റുവഴികളില്ലാതെയാണ് നഴ്‌സുമാര്‍ ആശുപത്രിക്കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല