തെന്നിന്ത്യയിലെ സൂപ്പര്‍ നായിക നയന്‍താര സിനിമാ സംവിധാനം പഠിക്കുന്നു. ഇക്കാര്യം ആദ്യം തന്നെ പലരും സൂചിപ്പിച്ചെങ്കിലും ആരും വിശ്വസിച്ചില്ല. എന്നാല്‍ തന്റെ സഹ സംവിധായകരുടെ ലിസ്റ്റില്‍ നയന്താരയുമുണ്ടെന്ന് പ്രശസ്ത സംവിധായകന് വിഷ്ണുവര്ധന് വെളിപ്പെടുത്തിയതോടെയാണ് ഇതിനു സ്ഥിരീകരണമായത്.
അജിത് നായകനാകുന്ന വിഷ്ണുവിന്റെ പുതിയ ചിത്രത്തിലേക്ക് കരാര്‍ ചെയ്യപ്പെടുമ്പോള്‍ തന്നെ നയന്‍താര തന്നെയും സഹ സംവിധായികയാക്കണമെന്ന് നിര്‍ബന്ധിച്ചിരുന്നുവത്രേ. വിഷ്ണുവര്ധന്റെ സെറ്റിലെ പ്രമുഖന് പറഞ്ഞത് നയന്‍താര സമീപ ഭാവിയില്‍ ഒരു സംവിധായിക ആകണ മെന്നില്ല. പക്ഷേ കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം മികച്ച സംവിധാന പ്രതിഭയെ കാണാനാ കുമെന്നാണ്.
വിഷ്ണുവിനു മുമ്പു തന്നെ നയന്‍താര പങ്കെടുത്ത യൂണിറ്റുകളിലെല്ലാം അവര്‍ സംശയങ്ങള്‍ ചോദിച്ചു മനസിലാക്കാന്‍ ശ്രമിച്ചിരുന്നു. വിഷ്ണുവിന്റെ സംവിധാന സഹായി ആയതോടെ തന്റെ ഷോട്ട് കഴിഞ്ഞാലുടന്‍ സഹസംവിധായകരെ സഹാ യിക്കാനും ക്ളാപ്പ് അടിക്കാനും നയന്‍താര തയാറായി. മുംബൈയിലും ബാംഗൂ രിലും ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയാക്കിയ ടീം വീണ്ടും മുംബൈയിലേക്ക് പുറപ്പെ ടുകയാണ്. ഒപ്പം നായികയും സഹ സംവിധായകയുമായി നയന്‍ താരയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല