സില്‍ക് സ്മിത തെന്നിന്ത്യയിലെ മാദകനടിയായിരുന്നെങ്കിലും സ്മിതയുടെ ജീവിതകഥ സിനിമയാക്കി കാശുണ്ടാക്കാനുള്ള ബുദ്ധി ആദ്യം തോന്നിയത് ബോളിവുഡുകാര്‍ക്കാണ്. വിദ്യാബാലന്‍ തകര്‍ത്തഭിനയിച്ച ഡേര്‍ട്ടിപിക്ചര്‍ കോടികള്‍ മാത്രമല്ല അവാര്‍ഡുകളും വാരിക്കൂട്ടി. ഇപ്പോഴിതാ സ്മിതയുടെ കഥയുടെ വിപണന സാധ്യത മലയാളികളും തിരിച്ചറിയുന്നു. മലയാളത്തില്‍ സ്മിതയായി മാറാന്‍ കെല്‍പുള്ള ഒരഭിനേത്രിയുണ്ടോ എന്ന ആകാംക്ഷ നിറഞ്ഞ ചോദ്യത്തിന് ഉത്തര മായെത്തുന്നത് ബോളിവുഡില്‍ നിന്നൊരു സുന്ദരി ആണ്. ബോളിവുഡ് ഹരമായ സനാ ഖാന്‍.
ക്ളൈമാക്സ് എന്നു പേരിട്ട ഈ ചിത്രത്തിന്റെ കഥ, സില്‍ക് സ്മിതയെ മലയാളത്തില്‍ ആദ്യമായവതരിപ്പിച്ച ആന്റണി ഈസ്റ്റ്മാന്റേതാണ്. സംവിധാനം- അനില്‍. കഥയും തിരക്കഥയും സംഭാഷണവും കലൂര്‍ ഡെന്നിസ്. ഡേര്‍ട്ടി പിക്ചര്‍ പോലെയല്ല, ഈ സിനിമ സില്‍കിന്റെ യഥാര്‍ഥ ജീവിതമാണ് പകര്‍ത്തുന്നതെന്ന് അണിയറക്കാര്‍. അതെന്തായാലും സനാ ഖാന്‍ പ്രതീക്ഷയിലാണ്… ക്ളൈമാക്സോടെ മറ്റൊരു വിദ്യാ ബാലന്‍ അവതാരമെടുക്കില്ലെന്ന് ആരു കണ്ടു?
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല