ടി.സി രാജേഷ്
സ്വാന്‍സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ കര്‍മ്മശ്രീ പുരസ്കാരത്തിന് പ്രവാസി വ്യവസായി ഇസ്മയില്‍ റാവുത്തറിനെ തിരഞ്ഞെടുത്തു. തങ്ങളുടെ കര്‍മ്മ മണ്ഡലങ്ങളില്‍ വ്യക്തി മുദ്രപതിപ്പിക്കുകയും സമൂഹത്തിനു മാതൃകപകരുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുകയും ചെയ്യുന്ന പ്രവാസികളെയാണ് കെ.സി.എ.പുരസ്കാരത്തിനു തിരഞ്ഞെടുക്കുന്നത്.
മിഡിലീസ്റ്റിലെ പ്രമുഖ മലയാളി ബിസിനസ്സ് സംരംഭകനും ഫൈന്‍ഫെയര്‍ ഗ്രൂപ്പിന്റെ മേധാവിയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്ബിട്രേഷന് ആന്‍ഡ് മീഡിയേഷന്റെ കമ്മ്യൂണിറ്റി മീഡിയേഷന് സര്‍വ്വീസ് ഡയറക്ടറുമാണ് ഇസ്മയില്‍ റാവുത്തര്‍. എറണാകുളം മൂവാറ്റുപുഴ ആയവന സ്വദേശിയാണ്.
ഒരു ലക്ഷത്തിപതിനൊന്നായിരത്തി പതിനൊന്ന് രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം ആഗസ്ത് 29 ന് യു.കെ.യില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന ഭാരവാഹികള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല