ലണ്ടന്‍ : പല ദമ്പതികള്‍ക്കും കുട്ടികളേക്കാള്‍ കൂടുതല്‍ ഇഷ്ടം പട്ടിയെ ആണന്ന് പുതിയ സര്‍വ്വേ. നാല്പത് ശതമാനത്തോളം മുതിര്‍ന്നവരാണ് കുട്ടികള്‍ക്ക് പകരം പട്ടിയാലും മതിയെന്ന് സന്തോഷിക്കുന്നത്. കുട്ടികളിലില്ലെങ്കില്‍ പകരം സ്‌നേഹിക്കാന്‍ പറ്റിയ ഏറ്റവും നല്ല ജീവി പട്ടിയാണന്നാണ് ഇവരുടെ അഭിപ്രായം. ഇതില്‍ തന്നെ നാലിലൊരു ഭാഗം ആളുകളും കുട്ടികള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്നുണ്ടെങ്കിലും പുറത്തു പോകുമ്പോള്‍ ആദ്യം പരിഗണിക്കുന്നത് പട്ടികളെ ആയിരിക്കും. ഇതിന് ഒരു പ്രധാന കാരണം പട്ടികള്‍ ഉടമസ്ഥരോട് കാണിക്കുന്ന സ്‌നേഹവും നന്ദിയുമാണ്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ എണ്‍പത് ശതമാനവും നായയുടെ സ്‌നേഹത്തെ കുറിച്ച് പുകഴ്ത്തുകയുണ്ടായി.
സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ അന്‍പത് ശതമാനവും തങ്ങളുടെ പങ്കാളികളും നായയോട് സ്‌നേഹമുളളവരായിരിക്കും. ഡോഗ്‌സ് വീക്കിനോട് അനുബന്ധിച്ച് ഒരു കെന്നല്‍ ക്ലബ്ബ് നടത്തിയ സര്‍വ്വേയിലാണ് ആളുകള്‍ക്ക് നായയോടുളള ഇഷ്ടം പ്രകടമായത്. യുകെയിലെ എട്ടുമില്യണോളം വരുന്ന നായ സ്‌നേഹികളുടെ കൂട്ടായ്മയെ പ്രോത്സാഹിപ്പിക്കുകയും ഒപ്പം റസ്റ്റോറന്റുകള്‍ മാതിരിയുളള ബിസിനസ്സുകള്‍ ഇവര്‍ക്കിടയില്‍ തുടങ്ങുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഡോഗ്‌സ് വീക്ക് സംഘടിപ്പിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി നിര്‍മ്മിച്ച വെബ്ബ്‌സൈറ്റില്‍ യുകെയിലും യൂറോപ്പിലുമായി വളര്‍ത്തുനായയുമായി കയറിചെല്ലാന്‍ അനുവദിക്കുന്ന ഏകദേശം 26,000 സ്ഥലങ്ങളുടെ വിലാസവും നല്‍കിയിട്ടുണ്ട്. openfordogs.org.uk എന്നതാണ് സൈറ്റിന്റെ വിലാസം. ആളുകള്‍ക്ക് നായയെ എത്രകണ്ട് സ്‌നേഹമാണന്ന് പറഞ്ഞാലും നായയെ കൂട്ടി അകത്തേക്ക് ചെല്ലുന്നത് അനുവദിക്കാത്ത നിരവധി സ്ഥാപനങ്ങളുണ്ട്. ഇതിനൊരു മാറ്റമുണ്ടാവുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത് എന്ന് കെന്നല്‍ ക്ലബ്ബിന്റെ സെക്രട്ടറി കരോലിന്‍ കിസ്‌കോ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല