പാരമ്പര്യ വിശുദ്ധിക്ക് പേര് കേട്ട നാട്ടില്‍ ഭാരതീയ വിശ്വാസപൈതൃകത്തെ കലാരൂപത്തില്‍ അവതരിപ്പിക്കാന്‍ ഡോ. തോമസ് ജേക്കബ്. ഒരു വശത്ത് ജന്മനാടിന്റെ വിശ്വാസ പൈതൃകവും പ്രൗഢമായ ഓര്‍മകളും. മറുവശത്ത് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ രാജകീയ വിശ്വാസ പാരമ്പര്യങ്ങള്‍. ഇവ രണ്ടും കൂടിച്ചേരുന്ന സംഗീതത്തിന്റെയും നൃത്തത്തിന്റെയും വിശ്വാസ സംഗമവേദിയായ മാറും. ഈ വര്‍ഷത്തെ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ-യൂറോപ്പ്- ആഫ്രിക്ക ഭദ്രാസന കുടുംബ സംഗമം.
കുടുംബ സംഗമത്തിലെ ഏറ്റവും ആകര്‍ഷമായ കലാരൂപമായ അര്‍ച്ചനയുമായി ഡോ. തോമസ് ജേക്കബും(റെമ്മി) സംഘവും എത്തുമ്പോള്‍ ക്രൈസ്തവ പാരമ്പര്യമുള്ള ആധുനീക കാലത്തിന്റെ സംഗീതവും സമ്മേളന വൈദിയെ വിശ്വാസത്തിന്റെ ദൈവീക മാസ്മരികാനുഭവത്തിലേക്ക് ആനയിക്കും.
ആധുനീകവും പരമ്പരാഗതവുമായ ആരാധനാരീതികളെ ഏകോകിപ്പിച്ച് നടത്തുന്ന പ്രത്യേക വിശ്വാസ സാംസ്കാരിക ആരാധന സംഗമം ക്രൈസ്തവ കലാരൂപങ്ങളിലെ ആത്മീയത തേടുന്ന അനുഭവമാകും. പൂര്‍വ്വപിതാക്കളുടെ പുണ്യ സ്മരണകളിലൂടെ അവരുടെ വിശ്വാസപാരമ്പര്യത്തിലടിയുറച്ച കലാപരിപാടികളാണ് അവതരിപ്പിക്കുന്നത്.
ക്രൈസ്തവ വിശ്വാസത്തിന്റെ ഭിന്ന ഭാവങ്ങള്‍ വെളിപ്പെടുത്തുന്ന വിവിധ നൃത്തരൂപങ്ങളും വേദിയില്‍ അണിനിരക്കും. പ്രാര്‍ത്ഥനയും ആരാധനയും വിശ്വാസവും കലയും സംസ്കാരവും കൂടിച്ചേരുന്ന പരിപാടി വിശ്വാസികളുടെ മനസില്‍ വിസ്മയലോകം തീര്‍ക്കും. ഈ വ്യത്യസ്ത കലാരൂപത്തിന്റെ ഒറ്റവാക്കിലുള്ള ഉത്തരമാണ് അര്‍ച്ചന. നൂറോളം കലാകാരന്മാര് അണിനിരക്കുന്ന പരിപാടി രണ്ട് മണിക്കൂറോളം ഉണ്ടാകും.ഭദ്രാസന കുടുംബ സംഗമത്തോടനുബന്ധിച്ച് ആഗസ്ത് 24 മുതല്‍ 26 വരെ സ്റ്റഫോര്‍ഡ് ഷെയറിലാണ് ചടങ്ങ്.
ചെറുപ്പം മുതല്‍ കലാരംഗത്തോടു താല്‍പ്പര്യം പുലര്‍ത്തിയ കലാ മനസുള്ള ഡോക്ടറുടെ ആത്മസമര്‍പ്പണത്തിന്റെ പൂര്‍ത്തീകരണം കൂടിയാണ് ഇത്. ബാല്യം മുതലേ നാട്യാവതരണത്തിന്റെ രംഗപടം മനസിലുണ്ടായിരുന്നുവെന്നും ഇതാണ് അര്‍ച്ചനയ്ക്കു പിന്നിലെ പ്രചോദനം എന്നും തോമസ് ജേക്കബ് പറഞ്ഞു. ക്ലാസിക്കല്‍ നൃത്തയിനങ്ങളെ കൂട്ടിണക്കി ക്രൈസ്തവ വിശ്വാസത്തെ ഊട്ടി ഉറപ്പിക്കുന്ന ഈ സൃഷ്ടിക്കു പിന്നില്‍ ഇതിലെ ഓരോ കലാകാരന്മാരുടെയും കലാകാരികളുടെയും ആത്മസമര്‍പ്പണവും അര്‍ച്ചനയെ മികവാര്‍ന്ന കലാ അനുഭവമാക്കി മാറ്റും.
വിജി സെറാ വര്‍ഗീസ്, ഷിലു മേരി ജോണ്‍, റോയ്സ് രാജു, വിന്നി വില്‍സണ്‍, വിസ്മയ വില്‍സണ്‍, റീമ തോമസ്, ഷിജി തോമസ് എന്നിവരാണ് അര്‍ച്ചനയുടെ രൂപ കല്‍പ്പനയ്ക്ക് പിന്നില്‍.
ലണ്ടന്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവക അംഗവും സൗത്ത് ലണ്ടന്‍ എന്‍എച്ച്എച് ട്രസ്റ്റിലെ കണ്‍സള്‍ട്ടന്‍സ് പീഡിയാട്രീഷ്യനായ തോമസ് ജേക്കബ് അടൂര്‍ സ്വദേശിയാണ്. മെയ്ഡെ ആശുപത്രിയിലെ ഡോ.രേണു എലിസബത്ത് ജോര്‍ജ്ജാണ് ഭാര്യ. മകള്‍: റീമ. അര്‍ച്ചനയുടെ പ്രസക്ത ഭാഗങ്ങള്‍ യൂ ട്യൂബിലും, www.orthodoxfamilyconference.co.uk എന്ന വെബ്സൈറ്റിലും ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല