ബോബന് സെബാസ്റ്റ്യന്‍
സരേ കൗണ്ടികൗണ്‍സില്‍, കിയ ഓവല്‍ സ്റ്റേഡിയത്തില്‍ നടത്തിയ പിന് സെന്റ് മാസന്‍സ് സ്കോളര്‍ഷിപ്പ് അവാര്‍ഡിന് വോക്കിങ്ങില്‍ നിന്നുള്ള ലിയ ജെയ്ന്‍ അര്‍ഹയായി.ക്നാപ്ഹില് സെന്റ് ഹ്യൂ ഓഫ് ലിങ്കണ് കാതലിക് സ്കൂളില്‍ ആറാംക്ലാസ് വിദ്യാര്ത്ഥിനിയിയാണ് ഡെയ്ന്‍.
പേര്ഫോര്ഡ് ക്രിക്കറ്റ് ക്ലബ് അംഗവും കോച്ച് സൈമണ്‍ ക്ലിഫ്റ്റണിന്റെ ശിക്ഷണത്തില്‍ പരിശീലനവും നേടി വരികയായിരുന്നു ലിയ. സറേ കൗണ്ടിയില്‍ നിന്നും ക്രിക്കറ്റില്‍ സ്കോളര്‍ഷിപ്പ് നേടുന്ന ഈ വര്‍ഷത്തെ ഏക പെണ്‍കുട്ടിയാണ് ലിയ. ഇനി തുടര്‍ന്നുള്ള വിദഗ്ധ പരിശീലനം സറേ കൗണ്ടി കൗണ്‍സില്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ കീഴിലായിരിക്കുമെന്ന് ക്രിക്കറ്റ് ഡെവലപ്പ്മെന്റ് മാനേജര്‍ ഷാരോണ്‍ ഐയേഴ്സ് അറിയിച്ചു.മലയാളികളില്‍ ഇത്ര വലിയ നേട്ടം കൈവരിക്കുന്ന ആദ്യ ക്രിക്കറ്റ് താരമാണ് ലിയ.
21.08.12 ന് കിയ ഓവന് സ്റ്റേഡിയത്തില്‍ നടന്ന സ്കോളര്‍ഷിപ്പ് അവാര്‍ഡ്ദാന ചടങ്ങില്‍ മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ക്യാപ്റ്റന്‍ അലന് സ്റ്റുവര്‍ട്ടിന്റെ നേതൃത്വത്തില്‍ പിന്‍സെന്റ് മാസന്‍സ് ചെയര്മാന് മാര്ട്ടിന് റോബര്‍ട്ട് അവാര്‍ഡുകള്‍ വിതരണം ചെയ്തു. സ്കോളര്‍ഷിപ്പിന് അര്‍ഹരായ കായിക താരങ്ങള്‍ ഇംഗ്ലണ്ട് ക്രിക്കറ്റിന് മുതല്‍ കൂട്ടാകുമെന്ന് അലന് സ്റ്റുവര്‍ട്ട് അഭിപ്രായപ്പെട്ടു.
കായിക അധ്യാപകരായിരുന്ന ജെയ്ന്‍ ജോസഫിന്റെയും ഡോളി ജെയിന്റെയും മകളാണ് ലിയ ജെയ്ന്‍. റിയ ജെയ്ന്‍ സഹോദരിയുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല