1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 23, 2012

ജോലി ചെയ്ത് ശമ്പളം വാങ്ങുന്നവരും ബിസിനസ്സ് ചെയ്ത് ലാഭമുണ്ടാക്കുന്നവരും ലക്ഷാധിപതികളാകുന്നുണ്ട്. എന്നാല്‍ സ്വന്തമായി അദ്ധ്വാനിച്ച് ലക്ഷാധിപതികളാകുന്നവരെ അറിയാമോ? അത്തരക്കാരില്‍ ചിലരും നമ്മുടെ സമൂഹത്തിലുണ്ട്. ഹോബികള്‍ക്ക് വേണ്ടി തുടങ്ങി പിന്നീട് അത് വലിയൊരു ബിസിനസ് സ്ഥാപനമായി വളര്‍ത്തിയെടുത്തവര്‍. മൂലധനവും കോര്‍പ്പറേറ്റ് ഗവേണന്‍സിലെ വിജ്ഞാനവും ഒന്നുമല്ല അവരെ വിജയത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത്. നിശ്ചയദാര്‍ഡ്യം. പരാജയത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് വീണ്ടും പ്രവര്‍ത്തിക്കാന്‍ കാണിച്ച ധൈര്യം.

കഷ്ടപ്പെടാനുളള മനസ്സുണ്ടെങ്കില്‍ നിങ്ങള്‍ക്കും ഈ പറഞ്ഞ വിജയത്തിലേക്ക് എത്താവുന്നതേയുളളൂ. എന്നാല്‍ അതിന് വേണ്ട മനസ്സാന്നിധ്യം ഉണ്ടായിരിക്കണമെന്നു മാത്രം. സ്വന്തം അദ്ധ്വാനത്തിലൂടെ ലക്ഷാധിപതികളായ യുകെയിലെ 100 സമ്പന്നരുടെ ജീവിതത്തെ കുറിച്ച് നടത്തിയ പഠനത്തില്‍ നിന്ന് മനസ്സിലാക്കിയ കാര്യങ്ങളിതാ.

സ്വന്തം അദ്ധ്വാനത്തിലൂടെ ലക്ഷാധിപതികളായ പലരുടേയും ഭാഗ്യം തുടങ്ങുന്നത് അവരുടെ ബിസിനസ്സിലൂടെയാണ്. വസ്തു കച്ചവടം, സാമ്പത്തിക ഇടപാടുകള്‍, എണ്ണ കച്ചവടം എന്നിവയാണ് പല സമ്പന്നന്‍മാരുടേയും സമ്പത്തിന് പിന്നിലെ മൂല കാരണം. എന്നാല്‍ നമ്മള്‍ സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത ബിസിനസ്സുകള്‍ നടത്തി ലാഭം കൊയ്തവരുമുണ്ട്. ബിയറിന്റെ ഉത്പാദനം, മത്സ്യബന്ധനം, നേത്രരോഗ വിദഗ്ദ്ധന്‍, അഗ്നിബാധയെ ചെറുക്കുന്ന ഉപകരണങ്ങളുടെ വിപണനം എന്നിവ അവയില്‍ ചിലതാണ്.

സ്വന്തം അദ്ധ്വാനത്തിലൂടെ സമ്പന്നന്‍മാരായ ആളുകളുടെ ശരാശരി പ്രായം 61 വയസ്സാണ്. ഇത്തരക്കാരില്‍ ഭൂരിഭാഗം പേരും അക്വാറിസ് സോഡിയാക് സൈനില്‍ പെട്ടവരാണ്. ഇവരില്‍ 73 ശതമാനം പേരും ബ്രിട്ടനില്‍ തന്നെ ജനിച്ചവരാണ്. യുകയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജരും റഷ്യന്‍ വംശജരും നാല് ശതമാനം വീതം.

സ്വന്തം അദ്ധ്വാനത്തിലൂടെ സമ്പന്നരായവരില്‍ 93 ശതമാനം പേരും പുരുഷന്‍മാരാണ്. ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് നടത്തിയ അദ്ധ്വാനത്തിലൂടെ സമ്പന്നരായവര്‍ നാല് ശതമാനമാണ്. സ്വന്തം അദ്ധ്വാനത്തിലൂടെ സമ്പന്നയായി തീര്‍ന്ന വനിതകളുടെ എണ്ണം വെറും മൂന്ന് ശതമാനമാണ്. ഈ നൂറ് ലക്ഷാധിപതികളുടേയും മൊത്തം സമ്പത്ത് ചേര്‍ത്താല്‍ 221,708,000,000 പൗണ്ട് ഉണ്ടാകും. ഇനി ഇത്രയും തുക 50 പൗണ്ടിന്റെ നോട്ടായിട്ടാണ് ഉളളതെങ്കില്‍ 1750 തവണ ഭൂമിയുടെ ഉപരിതലം മൊത്തം പൊതിയാനുളള നോട്ടുണ്ടാകും ഇത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.