എയില്സ്ബറിയിലുള്ള കാവല്‍ മാലാഖയുടെ നാമത്തിലുള്ള കത്തോലിക്കാ പള്ളി മലയാളികള്‍ക്ക് പ്രത്യേകിച്ച് എയില്‍സ്ബറി മലയാളി അസോസിയേഷനിലെ അംഗങ്ങള്‍ക്ക് അഭേദ്യമായ ബന്ധമുണ്ട്. മലയാളികളുടെ വീട് വെഞ്ചരിപ്പും വാഹനവെഞ്ചരിപ്പും ഏതവസരത്തില്‍ പറഞ്ഞാലും നടത്തിത്തരുന്ന പള്ളി വികാരി ഫാ.ജോണ്‍ ഫ്ളെമിംഗ് മലയാളികളുടെ ആധ്യാത്മിക വളര്‍ച്ചകളിലും കാതലായ പങ്ക് വഹിക്കുന്ന വ്യക്തിയാണ്. ഭാരതസംസ്കാരത്തെയും കേരള സംസ്കാരത്തെയും വന്ന് കണ്ട് മനസിലാക്കിയ വ്യക്തിയെന്ന നിലയില്‍ ഫാ. ജോണ്‍ മലയാളികള്‍ക്ക് പ്രിയങ്കരനാണ്.
അസോസിയേഷന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പള്ളിക്ക് ചുറ്റുമുള്ള 200മീറ്റര്‍ മതില് കഴുകി വൃത്തിയാക്കി പെയിന്റടിച്ച് യുകെ മലയാളികള്‍ക്കും ഇതര അസോസിയേഷനുകള്‍ക്കും എയില്‍സ്ബറി മലയാളി അസോസിയേഷന് മാതൃകയായി.
ചാരിറ്റി പ്രവര്ത്തനച്ചിന് ശേഷം കൂടിയ അനുമോദന മീറ്റിംഗില്‍ ഫാ. വികാരിയും പാരിഷ്കൗണ്സില് കമ്മറ്റിയും അസോസിയേഷന്റെ പ്രവര്‍ത്തനത്തെ മുക്തകണ്ഠം പ്രശംസിച്ചു. പേരിനും പ്രശസ്തിക്കും വേണ്ടി പ്രവര്‍ത്തിക്കാതെ സമൂഹത്തിനു മാതൃകയാകുന്ന വിധത്തില്‍ പ്രവര്‍ത്തിച്ച എയില്‍സ്ബറി മലയാളി അസോസിയേഷനുകള്‍ക്ക് മാതൃകയാണെന്നും ഓര്‍മ്മപ്പെടുത്തി. തുടര്‍ന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും എയില്‍സ്ബറി മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രസിഡന്റ് റോബര്‍ട്ട് ജോണ്‍ ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല