1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 23, 2012

വി.വി.എസ് ലക്ഷ്മണ്‍ തന്റെ വീട്ടില്‍ നടത്തിയ രാത്രി വിരുന്നിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ മഹേന്ദ്രന്‍ സിംഗ് ധോണിയെ ക്ഷണിച്ചില്ല. ഇക്കാര്യം ധോണി തന്നെയാണ് വെളിപ്പെടുത്തിയത്.

ലക്ഷ്മണിന് ധോണിയുമായി മോശം ബന്ധമാണെന്ന അഭ്യൂഹങ്ങള്‍ക്ക് കൂടുതല്‍ ബലം നല്‍കുകയാണ് ഈ സംഭവം. ന്യൂസിലാന്‍ഡിനെതിരെയുള്ള പരമ്പരയ്ക്കുള്ള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷം അപ്രതീക്ഷിതമായി ക്രിക്കറ്റിനോടു വിടപറഞ്ഞ ലക്ഷ്മണ്‍ ഇന്നലെ സ്വന്തം വീട്ടില്‍ സച്ചിന്‍, സേവാഗ്, സഹീര്‍ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്ക് വിരുന്നൊരുക്കി. എന്നാല്‍ ധോണിയെ ഒഴിവാക്കുകയായിരുന്നു.

ഇന്നലെ പത്രസമ്മേളനത്തില്‍ ധോണി തന്നെയാണ് ലക്ഷ്മണ്‍ ക്ഷണിച്ചില്ലെന്ന് വെളിപ്പെടുത്തിയത്. പെട്ടെന്ന് വിരമിക്കല്‍ തീരുമാനമെടുത്ത ലക്ഷ്മണ്‍ തന്നെയറിച്ചില്ലെന്നും ധോണി പറഞ്ഞു. ലക്ഷ്മണിന്റെയും ദ്രാവിഡിന്റെയും വിരമിക്കല്‍ ടീമിന് വലിയ നഷ്ടമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്തായാലും പുതിയ താരങ്ങള്‍ക്ക് ഇത് മികച്ച അവസരമാണ്. അവര്‍ തങ്ങളുടെ കഴിവ് പരാമാവധി ഉപയോഗിക്കുമെന്ന് വിശ്വാസമുണ്ടെന്ന് ധോണി പറഞ്ഞു. ലക്ഷ്മണ്‍ വിരമിച്ചതിനുള്ള കാരണം അദ്ദേഹത്തോടു തന്നെ ചോദിക്കണമെന്നായിരുന്നു ധോണി മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.