1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 23, 2012

ഇന്ത്യന്‍ ക്രിക്കറ്റ്‌ താരങ്ങള്‍ അണിനിരക്കുന്ന സഹാറയുടെ ക്യു ഷോപ്പിന്റെ പരസ്യം വിവാദത്തില്‍. സച്ചിന്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്ന വിധത്തിലാണ് പരസ്യം ഒരുക്കിയിരിക്കുന്നത്. ക്രിക്കറ്റ്‌ താരങ്ങളുടെ പ്രതിച്‌ഛായയെ ബാധിക്കുമെന്നതിനാല്‍ പരസ്യം ഉടന്‍ പിന്‍വലിക്കണമെന്ന്‌ ബിസിസിഐ സഹാറയോട്‌ ആവശ്യപ്പെട്ടു.

സച്ചിനെ ഒരു ശവസംസ്‌കാരച്ചടങ്ങിലാണ്‌ പരസ്യത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്‌. മറ്റൊരു താരമായ യുവരാജ്‌ ശവക്കുഴി തോണ്ടുന്നതായും പരസ്യത്തില്‍ കാണിച്ചിരിക്കുന്നു. കേടാവാത്ത സാധനങ്ങള്‍ സഹാറയുടെ റീട്ടെയില്‍ ചെയിനായ ക്യു ഷോപ്പുകളില്‍ ലഭിക്കുമെന്ന്‌ പറയുന്ന 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യത്തിലാണ്‌ ക്രിക്കറ്റ്‌ താരങ്ങള്‍ക്ക്‌ വിവാദ റോളുകള്‍ നല്‍കിയിരിക്കുന്നത്‌.

പരസ്യം സംബന്ധിച്ച്‌ ഇന്ത്യന്‍ ടീമിലെ ഒരു അംഗം ബിസിസിഐക്ക്‌ പരാതി നല്‍കിയിട്ടുണ്ട്‌. ഇതേ തുടര്‍ന്ന്‌ പരസ്യം പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബിസിസിഐ സഹാറയ്‌ക്ക് കത്ത്‌ നല്‍കുകയായിരുന്നു. എട്ട് കളിക്കാരെ പരസ്യത്തില്‍ കാണിച്ച് സഹാറ നിയമങ്ങള്‍ തെറ്റിച്ചിരിക്കുകയാണെന്നും ഒരു പരസ്യത്തില്‍ കുറഞ്ഞത് മൂന്നു താരങ്ങളെയേ കണിക്കാവുള്ളെന്നാണ് നിയമമെന്നും ബിസിസിഐ അധികൃതര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.