ബേണ്‍: ലോകത്തെ അതിവേഗക്കാരുടെ പട്ടികയിലേക്ക് ഇനി യോഹന്‍ ബ്ലേക്കും. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന ലൊസാന്‍ ഡയമണ്ട് ലീഗില്‍ 9.69 സെക്കന്‍ഡില്‍ 100 മീറ്റര്‍ മറികടന്നതോടെ ഈ നേട്ടത്തിന് ഉടമയാകുന്ന മൂന്നാമത്തെ വ്യക്തിയായി യൊഹാന്‍ ബ്ലേക്ക്. 2008 ല്‍ 9.69 സെക്കന്റില്‍ ബോള്‍ട്ട് 100 മീറ്റര്‍ ഫിനിഷ് ചെയ്തിരുന്നു. ഈ സമയത്തിനൊപ്പമാണ് ഇപ്പോള്‍ ബ്ലേക്കും ഓടിയെത്തിയിരിക്കുന്നത്. അമേരിക്കക്കാരനായ ടൈസന്‍ ഗേയും 2009 ല്‍ 9.69 സെക്കന്റില്‍ 100 മീറ്റര്‍ ഫിനിഷ് ചെയ്തിരുന്നു.
ഇതോടെ ഉസൈന്‍ ബോള്‍ട്ട്, ടൈസണ്‍ ഗേ, യൊഹാന്‍ ബ്ലേക്ക് എന്നിവരായി 100 മീറ്ററിലെ ആദ്യ മൂന്നു സ്ഥാനക്കാര്‍. ഒളിംപിക്‌സ് വെള്ളിമെഡല്‍ ജേതാവായ ബ്ലേക്കിന്റെ 100 മീറ്ററിലെ മികച്ച സമയമാണിത്. നിലവില്‍ 100 മീറ്ററിലെ ലോക ചാപ്യനാണ് ബ്ലേക്ക്. ദക്ഷിണ കൊറിയയില്‍ 2011 ല്‍ നടന്ന ലോക അത്‌ലറ്റിക് ചാപ്യന്‍ഷിപ്പില്‍ 9.92 സെക്കന്റിലാണ് ബ്ലേക്ക് ഫിനിഷ് ചെയ്തത്.
നിലവില്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടിന്റെ പേരിലാണ് 100 മീറ്ററിലെ ലോക റെക്കോര്‍ഡ്. 2009 ല്‍ ബര്‍ലിനില്‍ 9.58 സെക്കന്റിലാണ് ബോള്‍ട്ട് 100 മീറ്റര്‍ മറികടന്നത്. ജമൈക്കയുടെ അസഫാ പവലാണ് ഈ ഇനത്തില്‍ നാലാമതുള്ളയാള്‍. പവല്‍ 100 മീറ്റര്‍ ഓടാന്‍ 9.72 സെക്കന്റാണെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല