ന്യൂയോര്‍ക്ക്: എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങിന് പുറത്ത് വെള്ളിയാഴ്‌ച വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചു. എട്ട് പേര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. അമേരിക്കയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്.
ഒരു വ്യാപാര സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനാണ് വെടിവെപ്പ് നടത്തിയത്. പൊലീസുമായുണ്ടായ ഏറ്റുട്ടലില്‍ ഇയാള്‍ കൊല്ലപ്പെട്ടു. ഇയാള്‍ തലങ്ങും വിലങ്ങും വെടി ഉതിര്‍ക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
അമേരിക്കന്‍ സമയം രാവിലെ ഒന്‍പതിനാണ് വെടിവെപ്പ് നടന്നത്. ആഗസ്‌തില്‍ തന്നെ അമേരിക്കയില്‍ നടക്കുന്ന രണ്ടാമത്തെ വെടിവെപ്പാണിത്. ആഗസ്‌ത് അഞ്ചാം തീയതി സിഖ് ഗുരുദ്വാരയില്‍ നടന്ന വെടിവെപ്പില്‍ 6 പേര്‍ കൊല്ലപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല