ലണ്ടന്‍ : സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചത്ര ഇടിവ് രേഖപ്പെടുത്തിയില്ലെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ പുതുക്കിയ കണക്കുകള്‍ പ്രകാരം ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുളള സാമ്പത്തിക പാദത്തില്‍ സമ്പദ് വ്യവസ്ഥ 0.5 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍പ് ഇത് 0.7 ശതമാനമെന്നായിരുന്നു കണക്കാക്കിയിരുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി ആരംഭിച്ചതിന് ശേഷം കുടുംബങ്ങള്‍ ചെലവുചുരുക്കലിന്റെ പാതയില്‍ തന്നെയാണന്നും പുതുക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കുടുംബങ്ങള്‍ ആഴ്ചയില്‍ ചെലവഴിക്കുന്ന തുകയില്‍ 45 പൗണ്ടിന്റെ കുറവ് ഉണ്ടായിട്ടുണ്ട്.
ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുളള സാമ്പത്തികപാദത്തില്‍ ബ്രിട്ടനിലെ കുടുംബങ്ങള്‍ ആകെ ചെലവഴിച്ചത് 214 ബില്യണ്‍ പൗണ്ടാണ്. അതായത് ആഴ്ചയില്‍ 658 പൗണ്ട് വീതം. സാമ്പത്തിക പ്രതിസന്ധി ആരംഭിക്കുന്നതിന് മുന്പുളള സമയത്ത് ഇത് ആഴ്ചയില്‍ 703 പൗണ്ടായിരുന്നു. അതായത് സാമ്പത്തിക പ്രതിസന്ധി ആരംഭിക്കുന്നതിന് തൊട്ടുമുന്‍പുളള അവസാനത്തെ മൂന്ന് മാസങ്ങളില്‍ മൊത്തം 228.5 ബില്യണ്‍ പൗണ്ടാണ് ബ്രിട്ടനിലെ കുടുംബങ്ങള്‍ ചെലവഴിച്ചത്. വിലക്കയറ്റവും തൊഴിലില്ലായ്മ കൂടിയതും ശമ്പളത്തിലെ വെട്ടിക്കുറയ്ക്കലുകളുമാണ് ഇത്തരത്തില്‍ ചെലവു ചുരുക്കാന്‍ കുടുംബങ്ങളെ പ്രേരിപ്പിച്ചത്.
1920 ന് ശേഷം ബ്രിട്ടനിലെ കുടുംബങ്ങള്‍ ഇത്രയേറെ ചെലവു ചുരുക്കുന്നത് ഇത് ആദ്യമാണന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവര്‍ണര്‍ സര് മെര്വിന് കിംഗ് ചൂണ്ടിക്കാട്ടുന്നത്. ഒരു നൂറ്റാണ്ടിനിടയില്‍ ഇത്രയും ദീര്‍ഘകാലം സാമ്പത്തിക മാന്ദ്യം നീണ്ടുനില്ക്കുന്നതും ഇതാദ്യമായാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഒരു കുടുംബം ഒരു വര്‍ഷം 2,340 പൗണ്ടില്‍ താഴെയാണ് ചെലവഴിക്കുന്നത്. ബ്രിട്ടന്റെ വരുമാനത്തിന്റെ അറുപത് ശതമാനവും കുടുംബങ്ങള്‍ ചെലവാക്കുന്ന തുകയാണ്. രാജ്ഞിയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളെ തുടര്‍ന്ന് നാല് ദിവസം തുടര്‍ച്ചയായി ബാങ്ക് അവധി വന്നത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ 0.5ശതമാനം ഇടിവുണ്ടാകാന്‍ കാരമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല