1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 9, 2011


ബേസിങ്‌സ്റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്റെ 2011 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികള്‍ ചുമതലയേറ്റു ജനുവരി 30 ന് വൈന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ ഹാളില്‍ നടന്ന പൊതുയോഗത്തില്‍ പ്രസിഡന്റായി സജീഷ് ടോം, ജനറല്‍ സെക്രട്ടറിയായി ഷൈജു ജോസഫ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. സിബി വര്‍ഗ്ഗീസ് (ട്രഷറര്‍), മനോജ് സി ജോര്‍ജ് (വൈസ്പ്രസിഡന്റ്), സജിമോന്‍ മാത്യു(ജോയിന്റ് സെക്രട്ടറി) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

വിന്‍സന്റ് പോള്‍ (ഇന്റേണല്‍ ഓഡിറ്റര്‍), ലിജു ടോം, ജോണി ജോസഫ്, ടൈറ്റസ് തോമസ്, ടോണി ജോണ്‍, സോണി കുര്യന്‍, ബിജു കണ്ടാരപ്പള്ളിയില്‍, ഷാജി ഫിലിപ്പ്, രാജു കുഞ്ചെറിയ, സജി ജോസഫ് എന്നിവരയാണ്അസ്സോസിയേഷന്റെ പത്തംഗ എക്‌സിക്യുട്ടീവ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. യുകെയിലെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവയ്ക്കുന്ന അസ്സോസിയേഷനുകളില്‍ ഒന്നായ ബേസിങ്‌സ്റ്റോക്ക് അസ്സോസിയേഷന്‍ കഴിഞ്ഞവര്‍ഷം നടന്ന യുക്മ റീജിയണല്‍ കലാമേളയിലും കായികമേളയിലും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ കരസ്ഥമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.