സന്ദര്‍ലാന്‍ഡ് : ഭാരതത്തിന്റെ പ്രഥമവിശുദ്ധയും കേരള ക്രൈസ്തവരുടെ സഹന പുഷ്പവുമായ വി. അല്‍ഫോന്‍സമ്മയുടെ തിരുനാള്‍ സന്ദര്‍ലാണ്ടിലെ മലയാളി ക്രൈസ്തവ സമൂഹം സെപ്റ്റംബര്‍ രണ്ടിന് ആഘോഷിക്കുന്നു. വിശ്വാസ പ്രഖ്യാപനത്തിന് മുന്നോടിയായി ഒന്‍പതു ദിവസം നീണ്ടുനില്‍ക്കുന്ന നൊവേന ഓഗസ്റ് 24 നു സെ. ജോസഫ് ദേവാലയത്തില്‍ വെച്ച് വിശുദ്ധ കുര്‍ബാനയോടെ തുടങ്ങി. ഭാരത ക്രൈസ്തവരുടെ പരമ്പരാഗത വിശ്വാസം വിളിച്ചോതുന്ന പ്രാര്‍ത്ഥന ശുശ്രൂഷയില്‍ നൂറുകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്താല്‍ സമ്പന്നമായിരുന്നു. എല്ലാദിവസ്സവും വൈകുന്നേരം 7 . 30 നു നൊവേനയും മറ്റു പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കുന്നതാണ്.
സെപ്റ്റംബര്‍ രണ്ടു, ഞായറാഴ്ച തിരുനാള്‍ ദിനത്തില്‍ താഴെ പറയുന്ന വിധത്തിലായിരിക്കും പരിപാടികള്‍;
2 .30 പിഎം . ആഘോഷമായ തിരുനാള്‍ കുര്‍ബാന റെവ. ഫാ. സെബാസ്റ്യന്‍ തുരുത്തിപ്പള്ളില്‍
സെ. ജോസഫ് മലയാളി ഗായകസംഘത്തിന്റെ ലൈവ് കൊയെര്‍ കുര്‍ബാനയില്‍ സഹകരിക്കും
4 .15 നു പ്രദക്ഷിണം വി. അല്‍ഫോന്‍സാമ്മയുടെയും പരിശുദ്ധ മറിയത്തിന്റെയും തിരുരൂപങ്ങള്‍ വഹിച്ചുള്ള വിശ്വാസ പ്രഖ്യാപനാഘോഷം യാത്ര എന്‍ എസ് ബ്രദേഴ്സിന്റെ ചെണ്ടമേളം.
4 . 45 നു കരിമരുന്നു പ്രയോഗം
5 . 30 നു കമ്മുന്നിട്ടി ഹാളില്‍ ബൈബിള്‍ ക്വിസ്
6 . 30 നു സാംസ്കാരിക സമ്മേളനം മുഖ്യാതിഥി റൈറ്റ്. റെവ്. സീമസ് കണ്ണിംഗ്ഹാം ( ന} കാസ്സില്‍ രൂപത ബിഷപ്) , ആശംസകള്‍ ബഹു. മേയര്‍, സിറ്റി ഓഫ് സണ്ടര്‍ലാന്‍ഡ്.
മലയാളി കാത്തലിക് കമ്മുണിറ്റിയുടെ വെബ്സൈറ്റ് ലോഞ്ച് ചെയ്യുന്നു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും സണ്േടസ്കൂള്‍ വാര്‍ഷികവും സ്േനഹവിരുന്നും ഉണ്ടായിരിക്കും.
അഡ്രസ്: സെ. ജോസെഫ്സ് ചര്‍ച്ച്, സന്ദര്‍ലാന്‍ഡ് എസ്ആര്‍ 4 6എച്ച് പി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല