ലണ്ടന്‍ : 148 മില്യണ്‍ പൗണ്ട് ജാക്‌പോട്ട് അടിച്ച ബേഫോര്‍ഡ് ദമ്പതികളുടെ പേരില്‍ ഇ മെയില്‍ തട്ടിപ്പ്. ഇരുവരും ചേര്‍ന്ന് തങ്ങള്‍ക്ക് ലഭിച്ച സമ്മാനത്തിന്റെ ഒരു വിഹിതം നിങ്ങള്‍ക്ക് നല്‍കാനാഗ്രഹിക്കുന്നുവെന്നും കാട്ടിയാണ് തട്ടിപ്പ് മെയില്‍ ലഭിക്കുക. നിങ്ങളെ ഒരിക്കലും നേരില്‍ കണ്ടിട്ടില്ലെങ്കിലും എട്ടു ലക്ഷം പൗണ്ട് നിങ്ങള്‍ക്ക് അഡ്രിയാന്‍, ഗില്ലിയാന്‍ ദമ്പതികള്‍ നല്‍കാനാഗ്രഹിക്കുന്നുവെന്നും അതിനായി നിങ്ങളുടെ ബാങ്ക് ഡീറ്റെയ്ല്‍സ് വേണമെന്നും കാട്ടിയാകും മെയില്‍ ലഭിക്കുക. അഞ്ച് ഭാഗ്യശാലികളായ വ്യക്തികള്‍ക്കും ഒപ്പം പത്ത് അടുത്ത കുടുംബ സുഹൃത്തുക്കളുടേയും ജീവിതം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ അഡ്രിയാനും ഗില്ലിയാനും ചേര്‍ന്ന് രൂപം നല്‍കിയ പദ്ധതിയുടെ ഭാഗമാണ് അവിചാരിതമായി നിങ്ങള്‍ക്ക് ലഭിക്കുന്ന ഓഫറെന്നും മെയിലില്‍ ഉണ്ടാകും.
പണം നല്‍കുന്നതിന്റെ ഭാഗമായി ആദ്യം കുറച്ച് പണമടക്കാനും മെയിലില്‍ ആവശ്യപ്പെടുന്നുണ്ട്. തട്ടിപ്പിന്റെ ഭാഗമായി ഇത്തരമൊരു മെയില്‍ പുറത്തിറങ്ങിയതായി രണ്ട് ദിവസം മുന്നേ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് അഡ്രിയാന്റെ ബിസിനസ് പാര്‍ട്ണറായ റിച്ചാര്‍ഡ് ഹഡ്‌സ്പിത്ത് പറഞ്ഞു. ഇത് വെറും തട്ടിപ്പാണന്നും ആരും ചതിയില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഹഡ്‌സ്പിത്ത് പറഞ്ഞു. ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ലോട്ടറി വിജയികളായ ദമ്പതികളോട് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ലോകമെമ്പാടുമുളള നൂറ് കണക്കിന് ആളുകളാണ് ദിവസേന കത്തുകളയക്കുന്നത്.
സമ്മാനം ലഭിച്ചതിന് ശേഷം ആദ്യമായി അഡ്രിയാന്‍ തന്റെ കടയിലെത്തിയപ്പോള്‍ വന്‍ തിരക്കാണ് അദ്ദേഹത്തെ കാണാനായി കടയ്ക്കുമുന്നില്‍ അനുഭവപ്പെട്ടത്. ഫ്രാന്‍സില്‍ നിന്നും ജര്‍മ്മനിയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് വരുന്നവരുടെ കൈയ്യില്‍ വരെ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുളള കത്തുകള്‍ കൊടുത്തുവിടുന്നവരുണ്ട്. തങ്ങള്‍ക്ക് ലഭിച്ച സഹായം ദുരിതമനുഭവിക്കുന്നവര്‍ക്കായി പങ്കു വെയ്ക്കണമെന്നുണ്ടെങ്കിലും ആര്‍ക്ക് നല്‍കണം എന്ന കാര്യത്തില്‍ ഇതേ വരെ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും ബേഫോര്‍ഡ് ദമ്പതികള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല