യുഎസിലെ കുപ്രസിദ്ധ പരമ്പരക്കൊലയാളി ഗാരി റിഡ്ജവേക്കെതിരെ 49ാമത്തെ കൊലക്കേസും ചാര്‍ജ്ജ് ചെയ്ത് പൊലീസ് കുറ്റപത്രം നല്‍കി. 29 വര്‍ഷം മുമ്പ് കൊല്ലപ്പെട്ട റബേക്ക മരേരോയെന്ന യുവതിയുടെ അസ്ഥികൂടം കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗാരി നടത്തിയ കൊലപാതക പരമ്പര പുറത്തുവന്നത്.
‘ഗ്രീന്‍ റിവര്‍’ കൊലയാളി എന്ന പേരിലറിയപ്പെടുന്ന ഗാരി ഈ കേസുകളില്‍ കോടതി മുമ്പാകെ കുറ്റം ഏറ്റുപറയുമെന്നാണ് കരുതപ്പെടുന്നത്. കുറ്റം സമ്മതിച്ചാല്‍ വധശിക്ഷ പരോളിന് സാധ്യതയില്ലാത്ത ജീവപര്യന്തമാക്കി കുറയ്ക്കുമെന്നാണ് ഗാരിയുമായി സര്‍ക്കാര്‍ അഭിഭാഷകര്‍ ഉണ്ടാക്കിയ കരാര്‍. ഈ മാസം 18ന് 62 ജന്മദിനത്തിലാണ് ഗാരിയെ കോടതിയില്‍ ഹാജരാക്കുന്നത്.
കൊല്ലപ്പെട്ട പല സ്ത്രീകളുടെ മൃതദേഹങ്ങള്‍ സൗത്ത് ക്രിങ് കൗണ്ടിയിലെ ഗ്രീന്‍ റിവറില്‍ നിന്നാണ് കണ്ടെടുത്തതോടെയാണ് ഗാരി ഗ്രീന്‍ റിവര്‍ കൊലയാളി എന്നറിയപ്പെടാന്‍ തുടങ്ങിയത്. 2001ലാണ് ഗാരി യുഎസ് പൊലീസിന്റെ കസ്റ്റഡിയിലായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല