നയന്‍താരയ്ക്കിപ്പോള്‍ തന്റെ മനസ്സിലിടമില്ലെന്ന് കൊറിയോഗ്രാഫറും സംവിധായകനുമായ പ്രഭുദേവ. നയന്‍താര തന്റെ ജീവിതത്തിലെ അടഞ്ഞ അധ്യായമാണ്. തന്റെ ജീവിതത്തിലെന്നല്ല, മനസില്‍ പോലും ഇപ്പോഴവര്‍ക്കു സ്ഥാനമില്ല. ഇപ്പോള്‍ ജോലിയില്‍ മാത്രമാണു ശ്രദ്ധ. അതുകൊണ്ടുതന്നെ നയന്‍താരയെപ്പറ്റി യാതൊന്നും എന്നോടു ചോദിക്കരുതെന്നും മുന്‍ കാമുകന് പറയുന്നു.
പ്രഭുദേവയും നയന്‍താരയും തമ്മിലുളള വിവാദമായ പ്രണയം തകര്‍ന്നതെങ്ങനെയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുളള മറുപടിയായാണു പ്രഭുദേവ ഇങ്ങനെ പറഞ്ഞത്. ഒരു കാമുകനെന്ന നിലയില്‍ പ്രഭുദേവ തന്നോടു സത്യസന്ധതയും ആത്മാര്‍ഥതയും കാട്ടാത്തതുകൊണ്ടാണു തങ്ങള്‍ വഴിപിരിഞ്ഞതെന്ന നയന്‍താരയുടെ പരാമര്‍ശത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ നയന്‍താരയ്ക്ക് അഭിപ്രായം പറയാനുളള സ്വാതന്ത്ര്യം ഉണെ്ടന്നും ഇതിനൊന്നും മറുപടി പറയേണ്ട ആവശ്യം തനിക്കില്ലെന്നും തന്നെ ഇതൊന്നും ബാധിക്കില്ലെന്നുമായിരുന്നു പ്രഭുദേവ പറഞ്ഞത്.
ദൈവത്തില്‍ ഞാന്‍ അടിയുറച്ചു വിശ്വസിക്കുന്നു. ദൈവമാണ് എന്റെ ജീവിതത്തിന്റെ ഗതി തിരിച്ചു വിടുന്നതെന്നാണു വിശ്വാസം. ഹിന്ദിയില്‍ ഞാന്‍ ചെയ്ത ചിത്രങ്ങളെല്ലാം വിജയം കണ്ടു. സല്മാന് ഖാനെ നായകനാക്കിയാണ് അടുത്ത ചിത്രം ചെയ്യുന്നത്.
പ്രഭുദേവ നായകനായി അഭിനയിച്ച കലാവാദിയ പൊഴുതുകള്‍ എന്ന തമിഴ് ചിത്രം അടുത്തുതന്നെ തിയേറ്ററുകളിലെത്തുന്നുണ്ട്. പ്രണയം തകര്‍ന്നതോടെ നയന്‍താരയും സിനിമയില്‍ സജീവമായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല