1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2012

അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന പ്രഗത്ഭ നടന്‍ തിലകന്റെ ചികിത്സാ ചെലവ്‌ സര്‍ക്കാര്‍ വഹിക്കും എന്ന്‌ ആരോഗ്യമന്ത്രി വിഎസ്‌ ശിവകുമാര്‍ അറിയിച്ചു.തിരുവനന്തപുരം കിംസ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കിയുന്ന തിലകനെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്ന ആരോഗ്യമന്ത്രി.

അതേസമയം തിലകന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടെങ്കിലും അപകടനില തരണം ചെയ്‌തിട്ടില്ല എന്നാണ്‌ അദ്ദേഹത്തിന്റെ മകന്‍ അറിയിച്ചിരിക്കുന്നത്‌.
മസ്‌തിഷ്‌കാഘാതത്തെ തുടര്‍ന്ന്‌ കഴിഞ്ഞ നാലു ദിവസാമായ തിലകന്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്‌. അഞ്ചംഗ വിദഗ്‌ധ വൈദ്യ സംഘത്തിന്റെ പ്രത്യേക നിരീക്ഷണത്തിലാണ്‌ അദ്ദേഹമിപ്പോള്‍.

അബോധാവസ്ഥയില്‍ ഉള്ള തിലകന്‍ ജീവന്‍ നിലനിര്‍ത്തുന്നത്‌ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്‌ എന്ന്‌ ശനിയാഴ്‌ചത്തെ മെഡിക്കല്‍ ബുള്ളറ്റിനില്‍ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.ഒറ്റപ്പാലത്ത്‌ വെച്ച്‌ ഷൂട്ടിങ്ങിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ തൊട്ടടുത്തുള്ള ആശുപത്രിയിലും, പിന്നീട്‌ തൃശൂര്‍ ജൂബിലി മിഷന്‍ ആസുപത്രിയിലും തിലകനെ പ്രവേശിപ്പിക്കുകയായിരുന്നു. ജുലൈ അവസാനത്തില്‍ ആയിരുന്നു ഇത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.