ലണ്ടന്‍ : വീടു വില വീണ്ടും കുറയാനാണ് സാധ്യതയെന്ന് വിദഗ്ദ്ധര്‍. വില്‍ക്കാനുളള വീടുകളുടെ എണ്ണം കൂടുകയും വാങ്ങാന്‍ ആളുകളെ കിട്ടാതാവുകയും ചെയ്തതോടെയാണ് വീട് വിലയില്‍ തുടര്‍ച്ചയായ ഇടിവുണ്ടായത്. വീടുകളുടെ ശരാശരി വിലയില്‍ ആഗസ്റ്റ് മാസവും 0.1 ശതമാനത്തിന്റെ ഇടിവുണ്ടായി. ജൂലൈയിലും ഇതേ പോലെ വീടുവിലയില്‍ ഇടവ് രേഖപ്പെടുത്തിയിരുന്നു. ഏജന്റുമാര്‍ വഴി പുതിയ വീട് വാങ്ങാനായി രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ മൂന്ന് മാസമായി കുറവുണ്ടാകുന്നുണ്ട്. എന്നാല്‍ വില്‍ക്കാനായി മാര്‍ക്കറ്റിലെത്തുന്ന വീടുകളുടെ എണ്ണത്തില്‍ മൂന്നുമാസമായി വര്‍ദ്ധനവ് രേഖപ്പെടുത്തുന്നുമുണ്ട്.
ലണ്ടനിലെ വീടുവിലയില്‍ ഈ മാസം യാതൊരു വ്യത്യാസവും ഉണ്ടായിട്ടില്ല. ഈ വര്‍ഷത്തിനിടയില്‍ ഇത് ആദ്യമാണ് തലസ്ഥാന നഗരിയിലെ വീടുകളുടെ വില കൂടാതെ ഒരു മാസം കടന്നുപോകുന്നത്. ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി വീടു വില്‍ക്കുന്നവരുടെ എണ്ണത്തില്‍ 6.5 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. മഴയും ഒളിമ്പിക്‌സ് പോലുളള കാര്യങ്ങളും സെയില്‍സിനെ മോശമായി ബാധിച്ചെന്നും പ്രോപ്പര്‍ട്ടി അനലിസ്റ്റ് കമ്പനിയായ ഹോം ട്രാക് പറഞ്ഞു.
വീട് വില്‍ക്കാനുളളവരും വാങ്ങാനുളളവരും തമ്മിലുളള അന്തരം വലുതായതാണ് വീട് വിലയില്‍ ഇത്രയും ഇടിവുണ്ടാകാന്‍ കാരണം. രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ വില്‍പ്പനയില്‍ വളര്‍ച്ച രേഖപ്പെടുത്താത്തതും വീട് വില ഇടിയാന്‍ കാരണമായി. ആവശ്യക്കാര്‍ കുറഞ്ഞത് കാരണം തെക്കന്‍ പ്രദേശങ്ങളിലും വില്‍ക്കാനായി ചോദിക്കുന്ന വിലയില്‍ കുറവുണ്ടായിട്ടുണ്ട്. ഇംഗ്ലണ്ടിലും വെയ്ല്‍സിലും ചോദിക്കുന്ന വിലയുടെ 93 ശതമാനം വരെയാണ് ലഭിക്കുന്നത്. മുന്‍പുളള മാസങ്ങളെക്കാള്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈസ്റ്റ് ആംഗ്ലിയ, നോര്‍ത്ത് ഈസ്റ്റ്, നോര്‍ത്ത് വെസ്റ്റ്, സൗത്ത് വെസ്റ്റ്, വെയ്ല്‍സ്, മിഡ്‌ലാന്‍ഡ്‌സ് എന്നിവടങ്ങളില്‍ വീട് വിലയില്‍ ആഗസ്റ്റ്മാസം 0.1ശതമാനത്തിന്റെ കുറവ് അനുഭവപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, സൗത്ത് ഈസ്റ്റ്, യോര്‍ക്ക് ഷെയര്‍, ഹാംബര്‍സൈഡ് എന്നിവിടങ്ങളില്‍ 0.2 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല