സ്വവര്ഗപ്രേമികള്ക്കെതിരെ സ്കോട്ടിഷ് പള്ളികളില്‍ ഇടയലേഖനം പുറത്തിറക്കി. സ്വവര്‍ഗപ്രേമികളുടെ വിവാഹം നിയമപരമാക്കുന്നതിനെതിരെ ആണ് ഇടയലേഖനം. അടുത്തിടെ സ്കോട്ടിഷ് സര്‍ക്കാര്‍ സ്വവര്‍ഗ വിവാഹത്തിനു നിയമസാധുത നല്‍കാനുള്ള തീരുമാനം എടുത്തിരുന്നു. യാഥാസ്ഥികരുടെയും ക്രൈസ്തവ സഭയുടെയും പ്രതിഷേധത്തെ അവഗണിച്ചുകൊണ്ടായിരുന്നു സര്‍ക്കാരിന്റെ വിവാദ തീരുമാനം. ഇതേത്തുടര്‍ന്ന് രാജ്യത്തു വന്‍ പ്രതിഷേധശബ്ദം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് എരിതീയില്‍ എണ്ണ പകരുന്നതുപോലെ രാജ്യത്തെ കത്തോലിക് പള്ളികളില്‍ ഇടയലേഖനം ഇറക്കിയത്. ദി റോമന്‍ കത്തോലിക് ചര്‍ച്ചാണ് രാജ്യത്തെ മുഴുവന്‍ പള്ളികളിലും ഇടയലേഖനം വായിക്കാന്‍ ആഹ്വാനം ചെയ്തത്.
കഴിഞ്ഞയാഴ്ച സ്കോട്ടിഷ് പള്ളികളുടെ അധികാരിയായ കര്‍ദിനാള്‍ കീത്ത് ഒബ്രീനും സ്കോട്ലന്ഡ് മന്ത്രി അലക്സ് സാല്മോണ്ടുമായി സര്‍ക്കാരിന്റെ ശുപാര്‍ശ സംബന്ധിച്ച് ചര്‍ച്ച നടത്തിയെങ്കിലും സഭയുടെ അഭിപ്രായം മാനിക്കാന്‍ മന്ത്രി തയാറായില്ല. ഇതേത്തുടര്‍ന്നാണ് സ്വവര്‍ഗപ്രേമികളുടെ വിവാഹത്തിനു പച്ചക്കൊടി കാണിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ശക്തമായി പ്രതികരിക്കാന്‍ സ്കോട്ടിഷ് പള്ളികള്‍ ഒന്നടങ്കം തീരുമാനിച്ചത്. സ്വവര്‍ഗ വിവാഹത്തിനെതിരെ രാജ്യത്തുടനീളം പ്രചാരണം നടത്താനും പള്ളി സമിതി തീരുമാനിച്ചിട്ടുണ്ട്. വിവാഹമെന്ന വിശുദ്ധകര്മത്തെ അശ്ലീലമയമാക്കുന്ന സര്‍ക്കാരിന്റെ തീരുമാനത്തില്‍ നിന്നു പിന്മാറണമെന്നും രാജ്യത്തെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ സദാചാരബോധത്തോടെ കാര്യങ്ങളെ സമീപിക്കണമെന്നും ഇടയലേഖനത്തില്‍ ആവശ്യപ്പെടുന്നു. സ്കോട്ലന്‍ഡിലെ 500ഓളം പള്ളികളില്‍ ഇടയലേഖനം വായിച്ചു. സഭയുടെ പ്രതിഷേധം ശക്തമാണെന്നിരിക്കെ തീരുമാനത്തില്‍ നിന്നു പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഈ വര്‍ഷം അവസാനത്തോടെ സ്വവര്‍ഗ വിവാഹത്തിനു നിയമസാധുത നല്‍കാനുള്ള ബില്ല് അവതരിപ്പിക്കുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല