ലണ്ടന്‍ : കഞ്ചാവ് വലിക്കുന്ന ചെറുപ്പക്കാരുടെ ശ്രദ്ധയ്ക്ക്, കഞ്ചാവ് വലിക്കുന്നവരുടെ ബുദ്ധിയില്‍ കുറവുണ്ടാകുമെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ന്യൂസിലാന്‍ഡില്‍ കഞ്ചാവ് വലിക്കുന്ന ശീലമുളള 1000 ചെറുപ്പക്കാരുടെ ഇടയില്‍ നടത്തിയ പഠനത്തിലാണ് കഞ്ചാവ് വലിക്കുന്നവരുടെ ഐക്യൂ ലെവല്‍ കുറയാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയത്. പതിനെട്ട് വയസ്സില്‍ താഴെയുളളവരിലാണ് പഠനം നടത്തിയത്. തലച്ചോറാന്റെ വളര്‍ച്ച പൂര്‍ണ്ണതയിലെത്തിയിട്ടില്ലാത്ത ഈ പ്രായത്തില്‍ കഞ്ചാവ് വലിച്ചാല്‍ ഐക്യൂ ലെവല്‍ താഴേക്ക് പോകുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
ന്യൂസിലാന്‍ഡിലെ ഡുനിഡിന്‍ എന്ന സ്ഥലത്തെ ആളുകളില്‍ കഴിഞ്ഞ 20 വര്‍ഷമായി നടത്തിയ പഠനത്തിന്റെ ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. കുട്ടികളായിരിക്കുമ്പോള്‍ തിരഞ്ഞെടുത്ത ഇവരില്‍ കഞ്ചാവ് ഉപയോഗിച്ചതിന് ശേഷം നിരവഝി തവണ ഇന്റര്‍വ്യൂ ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. വിവിധ ഘടകങ്ങള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പരിശോധനയ്ക്ക് വിധേയയാക്കിയ കുട്ടികളില്‍ മദ്യം, പുകവലി, മറ്റ് മയക്കുമരുന്നുകള്‍ എന്നിവ ഉപയോഗിക്കുന്ന കുട്ടികളേക്കാള്‍ കഞ്ചാവ് വലിക്കുന്ന കുട്ടികളില്‍ ഐക്യു ലെവല്‍ താഴെയാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. എത്രത്തോളം കൂടുതല്‍ കഞ്ചാവ് വലിക്കുന്നോ അത്രത്തോളം ഐക്യൂവും കുറയും.
കൗമാര പ്രായത്തില്‍ കഞ്ചാവ് ഉപയോഗിച്ച് തുടങ്ങുന്നവരില്‍ ശരാശരി എട്ട് പോയിന്റോളം ഐക്യൂവില്‍ കുറവ് ഉണ്ടാകുന്നുണ്ട്. എന്നാല്‍ കഞ്ചാവ് ഉപയോഗിക്കുന്നത് ഇടയ്ക്ക് വച്ച് നിര്‍ത്തിയാലും നഷ്ടപ്പെട്ട ഐക്യൂ തിരികെ ലഭിക്കില്ല. 20 വര്‍ഷത്തില്‍ കൂടുതല്‍ കഞ്ചാവ് ഉപയോഗിക്കുന്നവരില്‍ ന്യൂറോ സൈക്കോളജിക്കല്‍ പ്രശ്‌നങ്ങളുണ്ടാകാനുളള സാധ്യതയും ഏറെയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല